സച്ചിന്‍ തെണ്ടൂല്‍ക്കര്‍ക്ക് ഹൃദയത്തില്‍ നിന്ന് നന്ദി പറഞ്ഞ് മഞ്ഞപ്പട ആരാധകര്‍

0

ഐഎസ്എല്‍ ടീം കേരള ബ്ലാസ്‌റ്റേഴ്‌സിന്റെ ഓഹരിയുടമ ആയിരുന്ന സച്ചിന്‍ തെണ്ടൂല്‍ക്കര്‍ക്ക് ഹൃദയത്തില്‍ നിന്ന് നന്ദി പറഞ്ഞ് മഞ്ഞപ്പട ആരാധകര്‍. മഞ്ഞപ്പട ആരാധകരുടെ ഫെയ്‌സ്ബുക്ക് പേജിലുടെയുടെയാണ് സച്ചിന് നന്ദിയും അതോടൊപ്പം സച്ചിനോട് കേരള ബ്ലാസ്‌റ്റേഴ്‌സിന്റെ അംബാസിഡറായി തുടരണമെന്ന അഭ്യര്‍ത്ഥനയും നടത്തിയിരിക്കുന്നത്. 

2014 മുതല്‍ കേരള ബ്ലാസ്‌റ്റേഴ്‌സിന്റെ മുഖ്യ ആകര്‍ഷണമായിരുന്നു ടീമിന്റെ സഹ ഉടമ ആയിരുന്ന സച്ചിന്‍ തെണ്ടൂല്‍ക്കര്‍. ബ്ലാസ്‌റ്റേഴ്‌സിലുണ്ടായിരുന്ന 20 ശതമാനം ഓഹരി കൈമാറുന്ന പ്രഖ്യാപനമാണ് സച്ചിന്‍ ഇന്നു നടത്തിയത്. ഇതിനു പിന്നാലെയാണ് മഞ്ഞപ്പടയുടെ ഔദ്യോഗിക ആരാധക സംഘം വികാരഭരിതമായി നന്ദി അറിയിച്ചിരിക്കുന്നത്. 


കേരള ഫുട്‌ബോളിന് നല്‍കിയ സേവനങ്ങള്‍ക്ക് സച്ചിന്‍ തെണ്ടൂല്‍ക്കര്‍ക്ക് നന്ദി പറയുന്നു. സച്ചിന്‍.. നിങ്ങള്‍ ഞങ്ങളുടെ ഹൃദയത്തില്‍ എന്നുമുണ്ടാകും. സച്ചിന്റെ തീരുമാനങ്ങളെ ബഹുമാനിച്ചുകൊണ്ടു തന്നെ മുന്നോട്ടുപോകും. അതോടൊപ്പം എല്ലാ സംഭരങ്ങള്‍ക്കും ആശംസകള്‍ നേരുന്നുവെന്നും ഫെയ്‌സ്ബുക്ക് കുറിപ്പിലൂടെ പറയുന്നു. കുറിപ്പിനൊടുവില്‍ കേരള ബ്ലാസ്‌റ്റേഴ്‌സിന്റെ അംബാസിഡറായി തുടരണമെന്ന് മഞ്ഞപ്പട അഭ്യര്‍ത്ഥിച്ചിരിക്കുന്നത്. അഞ്ചാം സീസണ്‍ തുടങ്ങാന്‍ ദിവസങ്ങള്‍ മാത്രം ബാക്കിനില്‍ക്കെയാണ് സച്ചിന്‍ ക്ലബ് വിട്ടത് എന്നത് ആരാധകരെ ഉള്‍പ്പെടെ ഞെട്ടിച്ചിരിക്കുകയാണ്. സച്ചിന്റെ ഓഹരികള്‍ കൂടി പിവിപി ഗ്രൂപ്പ് ആണ് സ്വന്തമാക്കിയിരിക്കുന്നത്.