ഞാൻ ലൈംഗിക അതിക്രമത്തിന്‍റെ ഇര; വെളിപ്പെടുത്തലുമായി സാധിക വേണുഗോപാല്‍

ഞാൻ ലൈംഗിക അതിക്രമത്തിന്‍റെ  ഇര; വെളിപ്പെടുത്തലുമായി സാധിക വേണുഗോപാല്‍
38003144_1922013377868463_6667002180811096064_n

കുട്ടികള്‍ക്കെതിരെയുളള ലൈംഗികാതിക്രമങ്ങള്‍ക്കെതിരെ പ്രതികരിച്ച് നടിയും അവതാരകയുമായ സാധിക വേണുഗോപാല്‍. താന്‍ ലൈംഗികാതിക്രമണത്തെ അതിജീവിച്ചയാളാണെന്നും, സമൂഹം എന്ത് പറയുമെന്ന് കരുതി ശബ്‌ദിക്കാതിരിക്കരുതെന്നും. കാര്യങ്ങൾ തുറന്നു പറയണമെന്നും സാധിക തന്റെ ഫേസ്ബുക് പോസ്റ്റിൽ പറയുന്നു.

സേ നോ ടു ചൈല്‍ഡ് അബ്യൂസ്, സേവ് ചില്‍ഡ്രന്‍ ആന്റ് ദേര്‍ ഫ്യൂച്ചര്‍, യെസ് അയാം വിക്ടിം ഓഫ് ചൈല്‍ഡ് അബ്യൂസ് എന്നീ ഹാഷ്ടാഗുകള്‍ക്കൊപ്പമാണ് സാധികയുടെ കുറിപ്പ്.  ''സമൂഹം എന്ത് ചിന്തിക്കുന്നു എന്നത് എന്നെ ബാധിക്കാറില്ല. സമൂഹം എന്ത് ചിന്തിക്കും എന്ന് പറഞ്ഞ് ഇനിയുമെന്റെ വായടപ്പിക്കാന്‍ നോക്കണ്ട. ഇനിയൊരു കുട്ടിക്കും ഞാനിപ്പോള്‍ കടന്നുപോകുന്ന അവസ്ഥ ഉണ്ടാകാതിരിക്കാനാണ് ഞാനിത് പങ്കുവെക്കുന്നത്. നിങ്ങളുടെ കുട്ടികളെയും അവരുടെ ജീവിതവും ഭാവിയും സംരക്ഷിക്കൂ. എനിക്ക് നിങ്ങളുടെ സഹതാപമോ നിര്‍ദേശങ്ങളോ ഒന്നും വേണ്ട. ആ സമയമെങ്കിലും നിങ്ങള്‍ കുട്ടികള്‍ക്ക് വേണ്ടി മാറ്റിവെക്കൂ. സാമൂഹികപ്രശ്‌നങ്ങളെക്കുറിച്ച് അവരെ ബോധവത്ക്കരിക്കൂ. പ്രതികരിക്കാന്‍ പഠിപ്പിക്കൂ''സാധിക കുറിച്ചു.

https://www.facebook.com/sadhikaofficialpage/posts/2252898611446603

Read more

ക്രെഡിറ്റിൽ സ്ത്രീ-പുരുഷ വിവേചനം; ഐ.എഫ്.എഫ്.കെ ഓപ്പൺ ഫോറത്തിൽ വിമർശനം

ക്രെഡിറ്റിൽ സ്ത്രീ-പുരുഷ വിവേചനം; ഐ.എഫ്.എഫ്.കെ ഓപ്പൺ ഫോറത്തിൽ വിമർശനം

തിരുവനന്തപുരം: ഐ.എഫ്‌.എഫ്‌.കെയുടെ ഭാഗമായി ഞായറാഴ്ച നടന്ന ഇന്ത്യൻ സിനിമയിലെ പുരുഷാധിപത്യം: അധികാരം, ലിംഗം, രാഷ്ട്രീയം എന്ന ഓപ്പൺ ഫോറം, സി

സിനിമ സ്വാതന്ത്ര്യത്തിലേക്കുള്ള വാതിലുകൾ ചർച്ചചെയ്ത് ആദ്യ ഓപ്പൺ ഫോറം

സിനിമ സ്വാതന്ത്ര്യത്തിലേക്കുള്ള വാതിലുകൾ ചർച്ചചെയ്ത് ആദ്യ ഓപ്പൺ ഫോറം

ചർച്ചചെയ്ത് ുവനന്തപുരം: അന്താരാഷ്ട്ര ചലച്ചിത്രമേളയുടെ 30-ാം പതിപ്പിലെ ആദ്യ ഓപ്പൺ ഫോറം, സിനിമാപ്രവർത്തകരും വിമർശകരും പ്രേക്ഷകരും തമ്മിൽ വിമർശനാത്മക സം