സായി പല്ലവിയെ സഹിക്കാന്‍ കഴിയുന്നില്ല; സായ് പല്ലവിയ്ക്ക് എതിരെ ആരോപണങ്ങളുമായി ‘കരു’ എന്ന ചിത്രത്തിലെ നായകന്‍ നാഗശൗര്യ

0

പ്രേമം എന്ന ഒറ്റചിത്രം കൊണ്ട് ആരാധകരുടെ ഹൃദയം കീഴടക്കിയ നടിയാണ് സായ് പല്ലവി. മലയാളത്തില്‍ കലി എന്ന ദുല്‍ക്കര്‍ ചിത്രത്തിന് ശേഷം സായ് പല്ലവി പുതിയ സിനിമകള്‍ ഒന്നുംതന്നെ ചെയ്തിരുന്നില്ല. അതിനിടെ തെലുങ്കില്‍ രണ്ടു സിനിമകളില്‍ അവര്‍ അഭിനയിച്ചിരുന്നു. പല പ്രമുഖ നടന്മാരോടൊപ്പം പല തമിഴ് സിനിമകളില്‍ നായികയായി കരാറില്‍ ഒപ്പ് വെച്ചിരുന്നെങ്കിലും അതില്‍ നിന്നെല്ലാം താരം പിന്നീട് പിന്മാറിയിരുന്നു.

ഇതിനിടയില്‍ സായി പല്ലവിയെക്കുറിച്ചു പരാതിയുമായി ചില നായകന്മാരും രംഗത്ത് എത്തുന്നുണ്ട്. സായ് പല്ലവിയുടെ പുറത്തുവരാനിരിക്കുന്ന കരു എന്ന സിനിമയിലെ നായകന്‍ നാഗശൗര്യ ആണ് സായ് പല്ലവിക്ക് എതിരെ പുതിയ ആരോപണവുമായി വന്നിരിക്കുന്നത്. ഒരു സ്വകാര്യ ചാനലിനു നല്‍കിയ അഭിമുഖത്തിലാണു ശൗര്യ സായി പല്ലവിയെക്കുറിച്ച് ആരോപണം ഉന്നയിച്ചത്.തെലുങ്ക് ഇന്‍ഡസ്ട്രിയിലെ തന്നെ ഏറ്റവും വലിയ നടിയാണ് അവരെന്നാണു വിചാരം. സെറ്റില്‍ പതിവായി താമസിച്ചാണ് എത്താറ്.

സെറ്റില്‍ അനാവശ്യ കാര്യങ്ങള്‍ക്ക് അവര്‍ ബഹളം വയ്ക്കും അവരുടെ പെരുമാറ്റം എന്നെ ഏറെ വിഷമിപ്പിച്ചു എന്നും ശൗര്യ പറയുന്നു. മിഡില്‍ ക്ലാസ് അബ്ബായി എന്ന ചിത്രത്തിന്റെ ഷൂട്ടിങ്ങിനിടയില്‍ സയി നാനിയോടു ദേഷ്യപ്പെട്ടിരുന്നു എന്നും ഇതേ തുടര്‍ന്നു നാനി ഷൂട്ടിങ്ങ് സൈറ്റില്‍ നിന്ന് ഇറങ്ങി പോയി എന്നും വാര്‍ത്തകള്‍ ഉണ്ടായിരുന്നു.