കാരയിൽ സൈദലവി ഹാജി അന്തരിച്ചു

0

മലപ്പുറം: കാരയിൽ സൈദലവി ഹാജി അന്തരിച്ചു. 72 വയസ്സായിരുന്നു. മലപ്പുറം ജില്ലയിലെ തെന്നല സ്വദേശിയായ ഇദ്ദേഹം, തെന്നല പ്രദേശത്തെ മത സാമൂഹ്യ രംഗങ്ങളിൽ നിറ സാനിധ്യമായിരുന്നു. ഖബറടക്ക ചടങ്ങുകൾ തെന്നല തറയിൽ പള്ളി ഖബറിസ്ഥാനിൽ നടന്നു.

ജാഫർ കാരയിൽ(ഗൾഫ്‌ വാർത്ത ചീഫ് എഡിറ്റർ) മുസ്തഫ സഖാഫി തെന്നല, താജുദ്ധീൻ കാരയിൽ,നൗഷാദ് കാരയിൽ,റൂഖിയ, റൈഹാനത്ത്, സൈനബ എന്നിവരാണ് മക്കൾ. കദിയാമു ഹജ്ജുമ്മയാണ് ഭാര്യ.