സൈനയ്ക്ക് ഇനി കശ്യാപ് കൂട്ട്

ബാഡ്മിന്റണ്‍ താരങ്ങളായ സൈന നേഹ്‌വാളും പി.കശ്യാപും വിവാഹിതരായി.

സൈനയ്ക്ക് ഇനി കശ്യാപ് കൂട്ട്
saina

ബാഡ്മിന്റണ്‍ താരങ്ങളായ സൈന നേഹ്‌വാളും പി.കശ്യാപും വിവാഹിതരായി.
വിവാഹചിത്രം പങ്കുവെച്ചുകൊണ്ട് ട്വിറ്ററിലൂടെയാണ് വിവാഹവാര്‍ത്ത ഇരുവരും പുറത്തുവിട്ടത്. എന്റെ ജീവിതത്തിലെ ഏറ്റവും നല്ല കൂട്ട്, ജസ്റ്റ് മാരീഡ് എന്നായിരുന്നു സൈന നേഹ്‌വാള്‍ ഫോട്ടോ പങ്കുവെച്ചുകൊണ്ട് ട്വീറ്റ് ചെയ്തത്. ഹൈദരാബാദിലായിരുന്നു വിവാഹച്ചടങ്ങുകള്‍.

2005 മുതല്‍ ഇരുവരും ഗോപിചന്ദിന് കീഴില്‍ ഒരുമ്മിച്ചാണ് പരിശീലനം നടത്തിവന്നത്. 10 വര്‍ഷം നീണ്ട പ്രണയത്തിനൊടുവില്‍ ഇക്കഴിഞ്ഞ ഒക്‌ടോബറിലാണ് വിവാഹവാര്‍ത്ത പരസ്യമാക്കിയത്. കഴിഞ്ഞ ആഴ്ചകളില്‍ തങ്ങളുടെ പ്രിയപ്പെട്ടവര്‍ക്കായി ക്ഷണക്കത്ത് നല്‍കുന്ന നിരവധി ചിത്രങ്ങള്‍ ഇരുവരും പങ്കുവെച്ചിരുന്നു. 28 കാരിയായ ശെസന ഒളിമ്പിക്‌സ് വെങ്കല മെഡലും ലോകചാമ്പ്യനഷിപ്പില്‍ വെള്ളിയും ഉള്‍പ്പെടെ നിരവധി മെഡലുകള്‍ നേടിയിട്ടുണ്ട്. 32 കാരനായ കശ്യാപ് 2013 ല്‍ ലോക റാങ്കിങ്ങില്‍ ആറാം സ്ഥാനത്ത് എത്തിയിരുന്നു.

Read more

ക്രെഡിറ്റിൽ സ്ത്രീ-പുരുഷ വിവേചനം; ഐ.എഫ്.എഫ്.കെ ഓപ്പൺ ഫോറത്തിൽ വിമർശനം

ക്രെഡിറ്റിൽ സ്ത്രീ-പുരുഷ വിവേചനം; ഐ.എഫ്.എഫ്.കെ ഓപ്പൺ ഫോറത്തിൽ വിമർശനം

തിരുവനന്തപുരം: ഐ.എഫ്‌.എഫ്‌.കെയുടെ ഭാഗമായി ഞായറാഴ്ച നടന്ന ഇന്ത്യൻ സിനിമയിലെ പുരുഷാധിപത്യം: അധികാരം, ലിംഗം, രാഷ്ട്രീയം എന്ന ഓപ്പൺ ഫോറം, സി

സിനിമ സ്വാതന്ത്ര്യത്തിലേക്കുള്ള വാതിലുകൾ ചർച്ചചെയ്ത് ആദ്യ ഓപ്പൺ ഫോറം

സിനിമ സ്വാതന്ത്ര്യത്തിലേക്കുള്ള വാതിലുകൾ ചർച്ചചെയ്ത് ആദ്യ ഓപ്പൺ ഫോറം

ചർച്ചചെയ്ത് ുവനന്തപുരം: അന്താരാഷ്ട്ര ചലച്ചിത്രമേളയുടെ 30-ാം പതിപ്പിലെ ആദ്യ ഓപ്പൺ ഫോറം, സിനിമാപ്രവർത്തകരും വിമർശകരും പ്രേക്ഷകരും തമ്മിൽ വിമർശനാത്മക സം