നടൻമാരെ നടിമാരാക്കി സലിം കുമാർ; വൈറലായി ചിത്രങ്ങൾ

0

ലോക്ഡൗൺ സമയത്ത് വീട്ടിലിരുന്ന് നൂതന പരീക്ഷങ്ങളുമായി സലികുമാർ. ശബ്ദഗാംഭീര്യം കൊണ്ടും പൗരുഷം കൊണ്ടും ആരാധകരുടെ മനസ്സിൽ ഇടംപിടിച്ച മലയാളത്തിലെ നടന്മാരെ ചില ഫെയ്സ് ആപ്പ് പരീക്ഷണങ്ങളിലൂടെ സ്ത്രീകളാക്കി മാറ്റിയിരിക്കയാണ് സലിം കുമാർ.

താരത്തിന്റെ ഈ ഫേസ് ആപ് ഭാവന ഇപ്പോൾ വൈറലായിക്കൊണ്ടിരിക്കയാണ്. ആരാധകർ ഇരുകൈയ്യും നീട്ടി ഈ ചിത്രങ്ങളെ ഏറ്റെടുത്തുകഴിഞ്ഞു. സ്വന്തം മുഖവും മലയാള സിനിമയിലെ പല നടന്മാരുടേയും മുഖവും ഫെയ്സ് ആപ്പ് ഉപയോഗിച്ച് പെൺ വേഷത്തിൽ ആക്കിയിരിക്കുകയാണ് അദ്ദേഹം.

മമ്മൂട്ടി, മോഹൻലാൽ, പൃഥ്വിരാജ്, ബിജു മേനോൻ, ഉണ്ണിമുകുന്ദൻ, കുഞ്ചാക്കോ ബോബൻ, നിവിൻ പോളി, അജു വർഗീസ്, സുരാജ് വെഞ്ഞാറമ്മൂട്, വിനീത് ശ്രീനിവാസൻ, സൗബിൻ ഷാഹിർ, സണ്ണി വെയ്ൻ, ഷെയ്ൻ നിഗം, ജോജു ജോർജ്, ശ്രീനിവാസൻ, ടൊവിനോ തോമസ്, ഇന്ദ്രജിത്, ദുൽഖർ സൽമാൻ, ഫഹദ് ഫാസിൽ, ആസിഫ് അലി, ജയസൂര്യ, സായികുമാർ തുടങ്ങി പല നടന്മാരും സലിം കുമാറിന്റെ ഈ പരീക്ഷത്തിന് ഇരകളായി.

രസകരമായ കമന്‍റുകളാണ് ആരാധകർ ഈ ചിത്രങ്ങള്‍ക്ക് താഴെ രേഖപ്പെടുത്തിയിരിക്കുന്നത്. സണ്ണി വെയ്ൻ സണ്ണി ലിയോൺ തന്നെയെന്നും ദുൽഖര്‍, വാണി വിശ്വനാഥായിട്ടുണ്ടെന്നും കമന്‍റുകള്‍ പറയുന്നു. കൂട്ടത്തിൽ ഏറ്റവും മനോഹരിയായിരിക്കുന്നത് കുഞ്ചാക്കോ ബോബനാണെന്നാണ് പലരും അഭിപ്രായപ്പെട്ടിരിക്കുന്നത്.