സാമന്തയുടെയും നാഗ്‌ചൈതന്യയുടെയും വിവാഹ നിശ്ചയം കഴിഞ്ഞു; ചിത്രങ്ങള്‍ കാണാം

0

സാമന്തയുടെയും നാഗ്‌ചൈതന്യയുടെയും വിവാഹ നിശ്ചയം കഴിഞ്ഞു. ഇന്നലെ ഹൈദരാബാദില്‍ നടന്ന പ്രൗഡഗംഭീരമായ ചടങ്ങില്‍ ഇരുവരും വിവാഹ വാഗ്ദാനം നല്‍കി. കുടുംബാംഗങ്ങള്‍ മാത്രം പങ്കെടുത്ത ലളിതവും മനോഹരവുമായ ചടങ്ങില്‍ നിശ്ചയം ഒതുക്കിയെങ്കിലും വിവാഹം ഏറെ ആര്‍ഭാടത്തോടെയായിരിക്കും.

uploads/news/2017/01/75654/samantha2.jpg

നാഗാര്‍ജ്ജുനയും ഇളയ മകന്‍ അഖില്‍ അക്കിനേനിയുമാണ് ചടങ്ങിന്റെ ചിത്രങ്ങള്‍ പുറത്തു വിട്ടത്. മനം എന്ന ചിത്രത്തില്‍ സാമന്ത നാഗാര്‍ജ്ജുനയുടെ അമ്മയായി അഭിനയിച്ചതിനെ അനുസ്മരിച്ച് ‘എന്റെ അമ്മ ഇപ്പോള്‍ എനിക്ക് മകളായി’ എന്ന കുറിപ്പോടെയാണ് നാഗാര്‍ജ്ജുന ഫോട്ടോകള്‍ ഇട്ടത്.

uploads/news/2017/01/75654/samantha1.jpg

കഴിഞ്ഞ വര്‍ഷം ഡിസൈനര്‍ ശ്രേയ ഭൂപ്പാലുമായി അഖിലിന്റെ നിശ്ചയം കഴിഞ്ഞിരുന്നു. ഈ വര്‍ഷം തന്നെ അക്കിനേനി കുടുംബത്തില്‍ രണ്ടു വിവാഹങ്ങളും ഉണ്ടാകും. യെ മായ ചെസവേ, മനം, തുടങ്ങിയ ചിത്രങ്ങളില്‍ സാമന്തയും നാഗും ഒന്നിച്ചിരുന്നു. ഓട്ടോനഗര്‍ സൂര്യ എന്ന ചിത്രത്തിലൂടെയാണ് ഇരുവരും കടുത്ത പ്രണയത്തിലായത്.