നിറവയറില്‍ നടി സമീറ റെഡ്ഡിയുടെ അണ്ടർ വാട്ടര്‍ ഫോട്ടോഷൂട്ട്; വൈറലായി ചിത്രങ്ങൾ

നിറവയറില്‍ നടി സമീറ റെഡ്ഡിയുടെ അണ്ടർ വാട്ടര്‍ ഫോട്ടോഷൂട്ട്; വൈറലായി ചിത്രങ്ങൾ
image (4)

രണ്ടാമത്തെ കുഞ്ഞിനായുള്ള കാത്തിരിപ്പിലാണ് തെന്നിന്ത്യന്‍ നടി സമീറ റെഡ്ഡി. ഗര്ഭകാലത്തിന്റെ തുടക്കം മുതലേ സമൂഹമാധ്യമങ്ങളിൽ സജീവമായിരുന്ന സമീറ.താരത്തിന്റെ ബേബി ഷവര്‍ ചിത്രങ്ങള്‍ വൈറലായിരുന്നു. ഇപ്പോള്‍ ഗര്‍ഭകാലത്തിന്റെ ഒന്‍പതാം മാസം താരം പങ്കുവച്ച അണ്ടര്‍വാട്ടര്‍ ഫോട്ടോഷൂട്ടിന്റെ ചിത്രങ്ങളാണ് വൈറലാവുന്നത്.

നിറവയറുമായി ബിക്കിനിയിലുള്ള താരത്തിന്റെ അണ്ടര്‍ വാട്ടര്‍  ഷൂട്ട്  സമൂഹമാധ്യമങ്ങളിൽ  തരംഗമായിക്കൊണ്ടിരിക്കയാണ് ശ്വാസമടക്കിയാണ് ചിത്രങ്ങൾ കണ്ടെതെന്നാണ് ആരാധകരിൽ പലരും പ്രതികരിച്ചിരിക്കുന്നത്.

"എന്റെ ഒമ്പതാം മാസത്തിലെ വയറിന്റെ സൗന്ദര്യം എനിക്ക് ആഘോഷിക്കണം. ഏറ്റവും ദുര്‍ബലമായ, ക്ഷീണിച്ച, ഭയന്ന, ഉത്തേജിപ്പിക്കുന്ന സമയം. അതേപോലെ ഏറ്റവും മനോഹരവുമായ സമയം. ഇത് നിങ്ങളുമായ പങ്കിടാന്‍ ഞാന്‍ ആഗ്രഹിക്കുന്നു. എനിക്കറിയാം ഇതിന്റെ പോസിറ്റീവിറ്റി പ്രതിധ്വനിക്കുമെന്ന്… കാരണം നമ്മളെല്ലാം ജീവിതത്തിലെ ഓരോ ഘട്ടത്തിലാണ്.. ജീവിതത്തിലെ ഈ വ്യത്യസ്ത ഘട്ടങ്ങളേയും അപൂര്‍വമായ ശരീരത്തെയും നമ്മള്‍ നമ്മളെത്തന്നെ സ്‌നേഹിക്കുകയും അംഗീകരിക്കുകകയും വേണം". ചിത്രം പങ്കുവച്ചുകൊണ്ട് സമീറ കുറിച്ചു.

ഗര്‍ഭകാലം ആസ്വദിക്കുന്നതിന്റെ ചിത്രങ്ങളും താരം നേരത്തെ ആരാധകരുമായി പങ്കുവയ്ക്കാറുണ്ട്. 2014-ലാണ് സമീറയും വ്യവസായിയായ അക്ഷയ്യും വിവാഹിതരാവുന്നത്. 2015 ലാണ് ഇരുവര്‍ക്കും മകന്‍ ജനിച്ചത്.

Read more

ക്രെഡിറ്റിൽ സ്ത്രീ-പുരുഷ വിവേചനം; ഐ.എഫ്.എഫ്.കെ ഓപ്പൺ ഫോറത്തിൽ വിമർശനം

ക്രെഡിറ്റിൽ സ്ത്രീ-പുരുഷ വിവേചനം; ഐ.എഫ്.എഫ്.കെ ഓപ്പൺ ഫോറത്തിൽ വിമർശനം

തിരുവനന്തപുരം: ഐ.എഫ്‌.എഫ്‌.കെയുടെ ഭാഗമായി ഞായറാഴ്ച നടന്ന ഇന്ത്യൻ സിനിമയിലെ പുരുഷാധിപത്യം: അധികാരം, ലിംഗം, രാഷ്ട്രീയം എന്ന ഓപ്പൺ ഫോറം, സി

സിനിമ സ്വാതന്ത്ര്യത്തിലേക്കുള്ള വാതിലുകൾ ചർച്ചചെയ്ത് ആദ്യ ഓപ്പൺ ഫോറം

സിനിമ സ്വാതന്ത്ര്യത്തിലേക്കുള്ള വാതിലുകൾ ചർച്ചചെയ്ത് ആദ്യ ഓപ്പൺ ഫോറം

ചർച്ചചെയ്ത് ുവനന്തപുരം: അന്താരാഷ്ട്ര ചലച്ചിത്രമേളയുടെ 30-ാം പതിപ്പിലെ ആദ്യ ഓപ്പൺ ഫോറം, സിനിമാപ്രവർത്തകരും വിമർശകരും പ്രേക്ഷകരും തമ്മിൽ വിമർശനാത്മക സം