കാത്തിരിപ്പിന് വിട: വിപണിയിൽ തരംഗമാവാൻ ഗ്യാലക്‌സി എം30 എത്തുന്നു

1

ഇനി ഒട്ടും കാത്തിരിക്കേണ്ട ആവശ്യമില്ല വിപണിയുടെ തരംഗമായി മാറാൻ മാർച്ച് 7 മുതൽ ഗ്യാലക്‌സി എം30 വില്‍പ്പനയ്ക്ക് എത്തുന്നു.

4 ജിബി റാമും 64 ജിബി സ്റ്റോറേജുമുളള പതിപ്പിന് 14,990 രൂപയാണ് വില. 6 ജിബി റാമും 128 ജിബി സ്റ്റോറേജുമുളള പതിപ്പിന് 17,990 രൂപയാണ് വില.

മാര്‍ച്ച് 7 മുതലായിരിക്കും ഫോണ്‍ ലഭിച്ചു തുടങ്ങുക. 6.4 ഇഞ്ച് ഫുള്‍ എച്ച്ഡി പ്ലസ് സൂപ്പര്‍ അമോള്‍ഡ് ഡിസ്‌പ്ലേ,13 മെഗാപിക്‌സൽ ഉൾപ്പെടെയുള്ള മൂന്ന് പിൻക്യാമറ,16 മെഗാപിക്‌സൽ സെൽഫി ക്യാമറ, 5000 എംഎഎച്ച് ബാറ്ററി എന്നിവയാണ് പ്രധാന പ്രത്യേകതകൾ.

സുരക്ഷയ്ക്കായി റിയര്‍ മൗണ്ടഡ് ഫിംഗര്‍പ്രിന്റ് സെന്‍സറും ഫെയ്‌സ് അണ്‍ലോക്കുമുണ്ട്. യുഎസ്ബി-സി പോര്‍ട്ടും 3.5 എംഎം ഹെഡ്‌ഫോണ്‍ ജാക് ഉള്‍പ്പെടെയാണ് ഫോണ്‍ എത്തിയിട്ടുളളത്.

ആമസോണ്‍, സാംസങ് ഡോട് കോം എന്നീ വെബ്‌സൈറ്റുകള്‍ വഴിയാണ് ഫോൺ വാങ്ങാൻ സാധിക്കുക.