പേടിക്കേണ്ട; ഈ ഗ്യാലക്‌സി നോട്ട് 8 പൊട്ടിത്തെറിക്കില്ല

എക്കാലത്തെയും ഏറ്റവും വലിയ സ്മാര്‍ട്ട്‌ഫോണ്‍ എന്ന വിശേഷണമാണ്  കഴിഞ്ഞ ആഴ്ചയാണ് പുറത്തിറങ്ങിയ സാംസങ്ങ് ഗ്യാലക്‌സി നോട്ട് 8ന്.6.3 ഇഞ്ച് ക്വാഡ് എച്ച്ഡി 14440x2960 പിക്‌സല്‍ ഡിസ്‌പ്ലേയോട് കൂടിയാണ് സ്മാര്‍ട്ട്‌ഫോണ്‍ വിപണിയില്‍ എത്തുന്നത്.

പേടിക്കേണ്ട; ഈ ഗ്യാലക്‌സി നോട്ട് 8 പൊട്ടിത്തെറിക്കില്ല
samsung-galaxy-note-8-4k-display-00

എക്കാലത്തെയും ഏറ്റവും വലിയ സ്മാര്‍ട്ട്‌ഫോണ്‍ എന്ന വിശേഷണമാണ്  കഴിഞ്ഞ ആഴ്ചയാണ് പുറത്തിറങ്ങിയ സാംസങ്ങ് ഗ്യാലക്‌സി നോട്ട് 8ന്.6.3 ഇഞ്ച് ക്വാഡ് എച്ച്ഡി 14440x2960 പിക്‌സല്‍ ഡിസ്‌പ്ലേയോട് കൂടിയാണ് സ്മാര്‍ട്ട്‌ഫോണ്‍ വിപണിയില്‍ എത്തുന്നത്. 64 ജിബിയാണ് ഫോണിന്റെ ഇന്റേണല്‍ സ്‌റ്റോറേജ്. കൂടുതല്‍ സ്‌റ്റോറേജിനായി മൈക്രോ എസ്ഡി കാര്‍ഡ് വഴി വര്‍ധിപ്പിക്കാവുന്നതാണ്. 6 ജിബി റാമോടെയാണ് ഫോണ്‍ വിപണിയില്‍ എത്തുന്നത്.

ആന്‍ഡ്രോയ്ഡ് 7.1.1 നൗഗട്ടിലാണ് ഗ്യാലക്‌സി നോട്ട് 8ന്റെ പ്രവര്‍ത്തനം. 3300 എംഎഎച്ച് ശേഷിയാണ് ഫോണിന്റെ ബാറ്ററി കരുത്ത്. 8 മെഗാപിക്‌സല്‍ സെല്‍ഫി ക്യമറ മുന്നിലും ഒപ്റ്റിക്കല്‍ ഇമേജ് സ്റ്റബിലൈസേഷനോട് കൂടിയ 12 മെഗാപിക്‌സലിന്റെ ഇരട്ടക്യാമറയാണ് പിന്‍ഭാഗത്ത് നല്‍കിയിരിക്കുന്നത്. ഐപി 68 സര്‍ട്ടിഫിക്കേഷനുള്ള ഫോണ്‍ വെള്ളം, പൊടി എന്നിവയെ പ്രതിരോധിക്കുമെന്ന് കമ്പനി അവകാശപ്പെടുന്നു.

മറ്റൊരു പ്രധാന സവിശേഷത വയര്‍ലെസ് ചാര്‍ജിങ് പിന്തുണയാണ്. ഫോണ്‍ പൊട്ടിത്തെറിക്കില്ലെന്നും പൂര്‍ണ സുരക്ഷിതമാണെന്നുമാണ് കമ്പനി അവകാശപ്പെടുന്നത്. ലൈവ് മെസേജ് എന്നൊരു ഫീച്ചറും സാംസങ് ഗ്യാലക്‌സി നോട്ട് 8ലൂടെ അവതരിപ്പിക്കുന്നുണ്ട്. സാംസങ് എസ്-പെന്‍ ഉപയോഗിച്ച് ഇതിലൂടെ സ്വന്തം കൈപ്പടയില്‍ സന്ദേശങ്ങള്‍ എഴുതിയോ ചിത്രങ്ങള്‍ വരച്ചോ സുഹൃത്തുക്കള്‍ക്ക് അയക്കാന്‍ സാധിക്കും.അമേരിക്കയില്‍, സാംസങ് ഗ്യാലക്‌സി നോട്ട് 8 അടിസ്ഥാന വേരിയന്റിന്റെ വില എടി&ടിയില്‍ 930 ഡോളറും (ഏകദേശം 59,000 ഇന്ത്യന്‍ രൂപ) വെരിസോണില്‍ 960 ഡോളറും (ഏകദേശം 61,500 ഇന്ത്യന്‍ രൂപ) ആണ്.

Read more

ക്രെഡിറ്റിൽ സ്ത്രീ-പുരുഷ വിവേചനം; ഐ.എഫ്.എഫ്.കെ ഓപ്പൺ ഫോറത്തിൽ വിമർശനം

ക്രെഡിറ്റിൽ സ്ത്രീ-പുരുഷ വിവേചനം; ഐ.എഫ്.എഫ്.കെ ഓപ്പൺ ഫോറത്തിൽ വിമർശനം

തിരുവനന്തപുരം: ഐ.എഫ്‌.എഫ്‌.കെയുടെ ഭാഗമായി ഞായറാഴ്ച നടന്ന ഇന്ത്യൻ സിനിമയിലെ പുരുഷാധിപത്യം: അധികാരം, ലിംഗം, രാഷ്ട്രീയം എന്ന ഓപ്പൺ ഫോറം, സി

സിനിമ സ്വാതന്ത്ര്യത്തിലേക്കുള്ള വാതിലുകൾ ചർച്ചചെയ്ത് ആദ്യ ഓപ്പൺ ഫോറം

സിനിമ സ്വാതന്ത്ര്യത്തിലേക്കുള്ള വാതിലുകൾ ചർച്ചചെയ്ത് ആദ്യ ഓപ്പൺ ഫോറം

ചർച്ചചെയ്ത് ുവനന്തപുരം: അന്താരാഷ്ട്ര ചലച്ചിത്രമേളയുടെ 30-ാം പതിപ്പിലെ ആദ്യ ഓപ്പൺ ഫോറം, സിനിമാപ്രവർത്തകരും വിമർശകരും പ്രേക്ഷകരും തമ്മിൽ വിമർശനാത്മക സം