സാംസങ് ഗാലക്‌സി നോട്ട് 7 തിരിച്ചു വിളിക്കുന്നു

0

സാംസങ് ഗ്യാലക്‌സി  നോട്ട് 7 ലോകവ്യാപകമായി കമ്പനി തിരിച്ചു വിളിക്കുന്നു.ചാര്‍ജ്ജിങ്ങിനിടെ സ്മാര്‍ട്ട്‌ഫോണ്‍ ബാറ്ററി പൊട്ടിത്തെറിച്ചെന്ന റിപ്പോര്‍ട്ടുകള്‍ ഉയര്‍ന്ന പശ്ചാത്തലത്തിലാണ് ഇതെന്ന് അറിയുന്നു.ഉപഭോക്താക്കളുടെ സുരക്ഷയ്ക്കാണ് കമ്പനി മുന്‍ഗണന നല്‍കുന്നതെന്നും ആരും ആശങ്കപ്പെടേണ്ടതില്ലെന്നും സാംസങ് അധികൃതര്‍ അറിയിച്ചു.

പുതിയ സ്മാര്‍ട്ട്‌ഫോണില്‍ സുരക്ഷാ പ്രശ്‌നം റിപ്പോര്‍ട്ട് ചെയ്തതോടെ വ്യാഴാഴ്ച്ച സാസംങ്ങിന്റെ ഓഹരി വിപണിയിലെ മൂല്യം ഇടിഞ്ഞിരുന്നു. ഗ്യാലക്‌സി നോട്ട് 7 തിരിച്ചുവിളിക്കാനുള്ള നീക്കം ഓഹരി ഇടിവിന്റെ ആക്കം കൂട്ടുമെന്ന് വിദഗ്ധര്‍ അഭിപ്രായപ്പെടുന്നു.അടുത്തിടെ ബാറ്ററി തകരാര്‍ മൂലം സാംസങ് ഗാലക്‌സി നോട്ട് 7 ബുക്ക് ചെയ്തവര്‍ക്ക് വിതരണം ചെയ്യുന്നത് വൈകിപ്പിച്ചിരുന്നു.

എന്നാല്‍ ഏറെ സൂക്ഷ്മതയോടെയ വികസിപ്പിച്ചെടുത്ത ബാറ്ററിക്ക് എന്താണ് സംഭവിച്ചതെന്ന് മനസിലാക്കാന്‍ സാംസങിലെ എന്‍ജിനിയര്‍മാര്‍ക്ക് സാധിച്ചിട്ടില്ലെന്നാണ് അറിയുന്നത്.മുഖ്യ എതിരാളിയായ ആപ്പിള്‍ അടുത്തവാരം പുതിയ ഐഫോണ്‍ പുറത്തിറക്കാന്‍ ഇരിക്കെയാണ് സാംസങ്ങിന്റെ തിരിച്ചുവിളിക്കല്‍ വാര്‍ത്ത.