സംവൃത സുനില്‍ വീണ്ടും സിനിമയിലേക്ക്…

0

മലയാളികളുടെ പ്രിയ താരം സംവൃത സുനില്‍ വീണ്ടും സിനിമയിലേക്ക്. അനൂപ് സത്യൻ സംവിധാനം ചെയ്യുന്ന പുതിയ ചിത്രത്തിലാണ് താരം വേഷമിടുന്നത്. സംവൃത സുനില്‍ തന്നെയാണ് ഇക്കാര്യം അറിയിച്ചത്. മലയാള സിനിമയില്‍ വീണ്ടും അഭിനയിക്കുന്ന വിവരം വനിതയ്‍ക്ക് നല്‍കിയ അഭിമുഖത്തിലാണ് സംവൃത സുനില്‍ പറഞ്ഞത്.

വിവാഹത്തിന് ശേഷമുള്ള വലിയൊരു ഇടവേളയ്ക്ക് ശേഷം സംവൃത വേഷമിട്ട ചിത്രമായിരുന്നു സത്യം പറഞ്ഞാല്‍ വിശ്വസിക്കുവോ. പ്രജിത്ത് സംവിധാനം ചെയ്ത ചിത്രത്തിൽ ബിജു മേനോൻ ആയിരുന്നു നായകൻ. അതേസമയം അനൂപിന്റെ രണ്ടാമത്തെ ചിത്രമാണ് ഇത്. വരനെ ആവശ്യമുണ്ട് എന്ന ചിത്രത്തിലൂടെയാണ് അനൂപ് സത്യൻ സംവിധാന രം​ഗത്തേക്ക് കടന്നു വന്നത്.

സിനിമയുടെ പ്രമേയം സംബന്ധിച്ച് വിവരങ്ങള്‍ പുറത്തുവിട്ടിട്ടില്ല. എന്തായാലും സംവൃത സുനില്‍ വീണ്ടും മലയാ ള സിനിമയില്‍ അഭിനയിക്കുന്നതും കാത്തിരിക്കുകയാണ് ആരാധകര്‍. അഖില്‍ ജയരാജ് ആണ് സംവൃതയുടെ ഭര്‍ത്താവ്. അഗസ്ത്യ അഖില്‍, രുദ്ര അഖില്‍ എന്നീ രണ്ടും മക്കളും അഖില്‍ ജയരാജ്- സംവൃത സുനില്‍ ദമ്പതിമാര്‍ക്കുണ്ട്.