ഡെങ്കിപ്പനി: സാന്ദ്ര തോമസ് ഐസിയുവിൽ

0

നടിയും നിർമാതാവുമായ സാന്ദ്ര തോമസ് ആശുപത്രിയിൽ. കുറഞ്ഞ രക്തസമ്മർദ്ദത്തെയും ഹൃദയമിടിപ്പിനെയും തുടർന്ന് ആശുപത്രിയിൽ പ്രവേശിക്കപ്പെട്ട സാന്ദ്രയ്ക്ക് ഡെഡെങ്കിപ്പനി സ്ഥിരീകരിച്ചതിനെ തുടർന്ന് ഐസിയുവിൽ പ്രവേശിപ്പിച്ചു. താരത്തിന്റെ സഹോദരി സ്നേഹയാണ് ഈ വിവരം സോഷ്യൽ മീഡിയയിലൂടെ പങ്കുവച്ചത്.

‘ഹൃദയമിടിപ്പും രക്തസമ്മർദവും കൂടിയതിനെ തുടർന്ന് ചേച്ചിയെ ആശുപത്രിയിൽ പ്രവേശിപ്പിച്ചിരിക്കുകയാണ്. ഡോക്ടർമാരുടെ വിശദപരിശോധനയിൽ ഡെങ്കിപ്പനി സ്ഥിരീകരിച്ചു. ഐസിയുവിൽ ആയിട്ട് ഇപ്പോൾ രണ്ട് ദിവസം പിന്നിടുന്നു. ആരോഗ്യസ്ഥിതി മെച്ചപ്പെട്ടു വരുന്നുണ്ട്. നിങ്ങളുടെ എല്ലാവരുടെയും പ്രാർഥന ഒപ്പം വേണം.’–സ്നേഹ കുറിച്ചു.

ഫ്രൈഡേ, സക്കറിയായുടെ ഗർഭിണികൾ, മങ്കിപെൻ, പെരുച്ചാഴി തുടങ്ങിയ ചിത്രങ്ങളുടെ നിർമാതാവാണ് സാന്ദ്ര. ആമേൻ, സഖറിയയുടെ ഗർഭണികൾ, ആട് തുടങ്ങിയ ചിത്രങ്ങളിൽ സാന്ദ്ര അഭിനയിച്ചിട്ടുണ്ട്.