സാനിയ മിര്‍സയ്ക്കും ഷൊയ്ബ് മാലികിനും യുഎഇ ഗോള്‍ഡന്‍ വിസ

1

ദുബൈ: ഇന്ത്യന്‍ ടെന്നീസ് താരമായ സാനിയ മിര്‍സയ്ക്കും ഭര്‍ത്താവും പാകിസ്ഥാന്‍ ക്രിക്കറ്റ് താരവുമായ ഷൊയ്ബ് മാലികിനും യുഎഇ ഗോള്‍ഡന്‍ വിസ. 10 വര്‍ഷത്തെ ഗോള്‍ഡന്‍ വിസയാണ് ഇരുവര്‍ക്കും ലഭിച്ചത്.

ഇന്‍സ്റ്റാഗ്രാം സ്‌റ്റോറിയിലൂടെ സാനിയ, ഗോള്‍ഡന്‍ വിസ ലഭിച്ച സന്തോഷം ആരാധകരുമായി പങ്കുവെച്ചിട്ടുണ്ട്. ഗോള്‍ഡന്‍ വിസ ലഭിച്ചതില്‍ ശൈഖ് മുഹമ്മദ് ബിന്‍ റാഷിദിനും ഫെഡറല്‍ അതോറിറ്റി ഫോര്‍ ഐഡന്റിറ്റി ആന്‍ഡ് സിറ്റിസണ്‍ഷിപ്പ്, ദുബായ് ജനറല്‍ അതോറിറ്റി ഓഫ് സ്‌പോര്‍ട്‌സ് എന്നിവയ്ക്കും നന്ദി അറിയിക്കുന്നതായി സാനിയ മിര്‍സ പ്രതികരിച്ചു. ദുബായ് തന്റെ രണ്ടാമത്തെ വീടാണ്. കൂടുതല്‍ സമയം ഇവിടെ ചെലവിടാന്‍ ആഗ്രഹിക്കുന്നതായും തനിക്ക് ലഭിച്ച വലിയ ആദരവാണിതെന്നും സാനിയ പറഞ്ഞു.