മയക്കുമരുന്ന് കേസിൽ അറസ്റ്റിലായ സഞ്ജന വിവാഹിതയായിരുന്നുവെന്ന് റിപ്പോർട്ടുകൾ

0

ബെം​ഗളൂരു: ബെംഗളൂരു മയക്കുമരുന്ന് കേസിൽ അറസ്റ്റിലായ നടി സഞ്ജന ​ഗൽറാണി വിവാഹിതയായിരുന്നുവെന്ന് റിപ്പോർട്ടുകൾ. ബെം​ഗളൂരുവിൽ സർജനായ ഡോക്ടർ അസീസ് പാഷയുമായി സഞ്ജനയുടെ വിവാഹം കഴിഞ്ഞിരുന്നുവെന്ന് ടെെംസ് ഓഫ് ഇന്ത്യയാണ് റിപ്പോർട്ട് ചെയ്തത്.

വിവാഹത്തോട് അനുബന്ധിച്ച് 2018ൽ നടി മതം മാറിയിരുന്നുവെന്നും റിപ്പോർട്ടുകൾ പറയുന്നു. അസീസ് പാഷയെ വിവാഹം ചെയ്യുന്നതിലേക്കായി നടി ഇസ്ലാം മതം സ്വീകരിച്ചതായും മാഹിറ എന്ന പേര് സ്വീകരിച്ചതായും റിപ്പോർട്ടുകൾ പറയുന്നുണ്ട്.

മതം മാറിയ രേഖകളും വിവാഹ ചിത്രങ്ങളും സമൂഹിക മാധ്യമങ്ങളിൽ ഇപ്പോൾ പ്രചരിക്കുന്നുണ്ട്. എന്നാൽ വാർത്തയോട് സഞ്നയുടെ കുടുംബം പ്രതികരിച്ചിട്ടില്ല. അതേ സമയം നടി സഞ്ജനയുടെയും ഐടി ജീവനക്കാരൻ പ്രതീക് ഷെട്ടിയുടെയും ജുഡീഷ്യൽ കസ്റ്റഡി 30 വരെ നീട്ടി. നടിക്കെതിരായ കുറ്റമെന്തെന്നു സിസിബി വ്യക്തമാക്കിയിട്ടില്ലെന്നതായിരുന്നു അഭിഭാഷകന്റെ വാദം. ബെംഗളൂരു പാരപ്പന അഗ്രഹാര സെൻട്രൽ ജയിലിൽനിന്നു വീഡിയോ കോൺഫറൻസിലൂടെയാണ് സഞ്ജന ഹാജരായത്.