ശതം സമർപ്പയാമി: നൂറു ചോദിച്ചപ്പോൾ 51000 കൊടുത്ത് സന്തോഷ് പണ്ഡിറ്റ്

ശതം സമർപ്പയാമി: നൂറു ചോദിച്ചപ്പോൾ 51000 കൊടുത്ത് സന്തോഷ് പണ്ഡിറ്റ്
santhosh

ഒരു  പൂ ചോദിച്ചപ്പോൾ ഒരു പൂക്കാലം നൽകി ശബരിമല കര്‍മസമിതി തുടങ്ങിയ 'ശതം സമര്‍പ്പയാമി' ചലഞ്ച് ഏറ്റെടുത്ത് ചലച്ചിത്രതാരം  സന്തോഷ് പണ്ഡിറ്റ്. ശബരിമല വിഷയത്തില്‍ പ്രതിഷേധ ഹര്‍ത്താലിനിടെ ജയിലിലായ പ്രവര്‍ത്തകരെ പുറത്തിറക്കാനാണ് 100 രൂപ ആവശ്യപ്പെട്ടുളള ചലഞ്ച്. എന്നാല്‍ സന്തോഷ് പണ്ഡിറ്റ് 100 അല്ല 51,000 രൂപയാണ് സംഭാവന നല്‍കിയത്.
പണം നിക്ഷേപിച്ചതിന് തെളിവായി രസീതിന്റെ ചിത്രം സന്തോഷ് പണ്ഡിറ്റ് ഫെയ്‌സ്ബുക്കിലൂടെ പങ്കുവച്ചു. ഞാന്‍ ശബരിമല കര്‍മ്മ സമിതിയുടെ ചലഞ്ച് ഏറ്റെടുത്ത് 51,000./- (അമ്പത്തൊന്നായിരം രൂപ മാത്രം ) അവരുടെ അക്കൗണ്ടില് നിക്ഷേപിച്ച വിവരം ഏവരേയും സന്തോഷത്തോടെ അറിയിക്കുന്നു…( അവര് 100രൂപ മാത്രമാണ് ആവശ്യപ്പെട്ടിരുന്നത്) അദ്ദേഹം പറഞ്ഞു.   താരത്തിന്‍റെ ഈ നടപടിയെ അനുകൂലിച്ചും പ്രതികൂലിച്ചും നിരവധി പേർ രംഗത്തെത്തിയിട്ടുണ്ട്. ശതം സമര്‍പ്പയാമിക്കെതിരേ മുഖ്യമന്ത്രിയുടെ ദുരിതാശ്വാസനിധിയിലേക്ക് സംഭാവന നല്‍കിയുള്ള ചലഞ്ചും ആരംഭിച്ചു.

https://www.facebook.com/santhoshpandit/posts/2219466704774244

Read more

സിനിമ സ്വാതന്ത്ര്യത്തിലേക്കുള്ള വാതിലുകൾ ചർച്ചചെയ്ത് ആദ്യ ഓപ്പൺ ഫോറം

സിനിമ സ്വാതന്ത്ര്യത്തിലേക്കുള്ള വാതിലുകൾ ചർച്ചചെയ്ത് ആദ്യ ഓപ്പൺ ഫോറം

ചർച്ചചെയ്ത് ുവനന്തപുരം: അന്താരാഷ്ട്ര ചലച്ചിത്രമേളയുടെ 30-ാം പതിപ്പിലെ ആദ്യ ഓപ്പൺ ഫോറം, സിനിമാപ്രവർത്തകരും വിമർശകരും പ്രേക്ഷകരും തമ്മിൽ വിമർശനാത്മക സം