ദ്യുതിയുടെ സ്വപ്നം ട്രയത്ത്‌ലോണിൽ ഒളിംപിക്സിൽ പങ്കെടുക്കാൻ ; സഹായഹസ്തവുമായി സന്തോഷ് പണ്ഡിറ്റ്

0

പോത്തൻ കോട്ടെ ഒറ്റമുറി വീട്ടിലിരുന്ന് ദ്യുതിക്കിനി ഒളിമ്പിക്സ് സ്വപ്‌നങ്ങൾ നെയ്തെടുക്കാം, സഹായഹസ്തവുമായി സന്തോഷ് പണ്ഡിറ്റ്.സൈക്കിളിങ്ങ്, നീന്തൽ, ട്രയത്ത്‌ലോൺ തുടങ്ങിയ ഇനങ്ങളിൽ രാജ്യാന്തര നേട്ടങ്ങളടക്കം സ്വന്തമാക്കിയ ദ്യുതിയെന്ന കായികതാരത്തെ കുറിച്ച് അധികമാരും കേട്ടുകാണില്ല.പോത്തൻകോട്ടെ ഒറ്റമുറി വീടിന്റെ മൂലയിൽ കെട്ടിവെച്ചിരിക്കുന്ന പഴകിയ ചാക്കിൽ നിറയെ ദ്യുതിയ്ക്ക് ലഭിച്ച സമ്മാനങ്ങളാണ്.സാമ്പത്തിക ബുദ്ധിമുട്ടുമൂലം വേണ്ടരീതിയിൽ പരിശീലനം ലഭിക്കാതെ വഴിമുട്ടിനിന്ന ഇവളുടെ സ്വപ്നങ്ങൾക്കാണ് സന്തോഷ് പണ്ഡിറ്റിന്റെ സഹായം കൊണ്ട് ചിറകുമുളച്ചിരിക്കുന്നത്.

മരപ്പണിക്കാരനായ അച്ഛനും,കൂലിവേല ചെയ്യുന്ന അമ്മയ്ക്കും മകൾക്ക് കഴിയുന്ന രീതിയിൽ പ്രോത്സാഹനം നൽകി കൂടെനിൽക്കാം എന്നല്ലതെ ഒളിമ്പിക്സ് പോലൊരു സ്വപ്നത്തിലേക്ക് മകളെ എത്തിക്കാൻ സാമ്പത്തികമായി ഒരുപാട് പരിമിതികളുണ്ട്.ദ്യുതിയെ കുറിച്ച് ചില പ്രാദേശിക ചാനലിൽ വന്ന വാർത്ത ചിലർ സന്തോഷ് പണ്ഡിറ്റിനെ അറിയിക്കുകയും. ഇതിനെ തുടർന്നാണ് പണ്ഡിറ്റ് ദ്യുതിയുടെ വീട്ടിലെത്തിയത്. ദ്യുതിക്ക് നല്ല പോഷകാഹാരം, നല്ലൊരു പരിശീലകൻ, പരിശീലനത്തിന് പുതിയ സൈക്കിളും ആവശ്യമാണ്. ഈ ആവശ്യങ്ങൾ ക്കായി സന്തോഷ്പണ്ഡിറ്റ് സഹായം നൽകി. ഒളിംപിക്സ് എന്ന മോഹത്തിലേക്ക് ദ്യുതിയെ എത്തിക്കാൻ ഇനിയും സഹായം ചെയ്യുമെന്ന് സന്തോഷ് പണ്ഡിറ്റ് ഫേസ്ബുക്കിൽ കുറിച്ചു.