ഈ പെണ്‍കുട്ടി മാതൃക; സനുഷയുടെ ധൈര്യത്തിന് ഡിജിപി ലോക്‌നാഥ് ബെഹ്‌റയുടെ സല്യൂട്ട്

0

മംഗലാപുരത്തുനിന്ന് തിരുവനന്തപുരത്തേക്കുള്ള യാത്രയ്ക്കിടെ ട്രെയിനില്‍ ശല്യം ചെയ്ത യുവാവിനെതിരെ പ്രതികരിച്ച നടി സനുഷയ്ക്ക് പോലീസ് ആസ്ഥാനത്ത് സ്വീകരണം. ഡിജിപി ലോക്നാഥ് ബെഹ്റയുടെ നേതൃത്വത്തിലാണ് സ്വീകരണം നല്‍കിയത്. സനുഷ പ്രതികരിക്കാന്‍ കാണിച്ച ധൈര്യത്തിന് ഡിജിപി ബെഹ്‌റ പ്രത്യേകം അഭിനന്ദനം അറിയിച്ചു.

ഈ പെണ്‍കുട്ടി കാണിച്ച ധൈര്യം എല്ലാവര്‍ക്കും മാതൃകയാണെന്ന് ഡിജിപി ലോകനാഥ് ബെഹ്റ പറഞ്ഞു. സനുഷയോടൊപ്പം നിന്ന മാതാപിതാക്കളെയും ഡിജിപി അഭിനന്ദിച്ചു. മംഗലാപുരത്തുനിന്ന് തിരുവനന്തപുരത്തേക്കുള്ള യാത്രയ്ക്കിടെ മാവേലി എക്സ്പ്രസ്സില്‍ വെച്ചാണ് സനുഷ ആക്രമിക്കപ്പെട്ടത്. യാത്രയ്ക്കിടെ അടുത്ത ബെര്‍ത്തിലുണ്ടായിരുന്ന യാത്രക്കാരന്‍ തന്നെ ഉപദ്രവിക്കാന്‍ ശ്രമിക്കുകയായിരുന്നു. കൈ പിടിച്ചുവെച്ച് ബഹളം വെച്ചെങ്കിലും ഒരാള്‍ പോലും സഹായത്തിന് എത്തിയില്ല എന്നു സനുഷ ആരോപിച്ചിരുന്നു.

. പ്രതി ആന്റോ ബോസിനെ തൃശൂര്‍ ഫസ്റ്റ് ക്ലാസ് മജിസ്ട്രേറ്റ് കോടതിയില്‍ ഹാജരാക്കി. കോടതി ഇയ്യാളെ 14 ദിവസത്തേക്ക് റിമാന്‍ഡ് ചെയ്തു. സനുഷയുടെ പരാതിയിന്മേല്‍ തൃശൂര്‍ റെയില്‍വേ പോലീസാണ് കന്യാകുമാരി വില്ലുകുറി സ്വദേശിയായ ആന്റോ ബോസിനെ അറസ്റ്റ് ചെയ്തത്.