സാറ ടെയ്‌ലര്‍ക്ക് രണ്ടു കുട്ടികളോ?; എന്നാല്‍ സത്യം ഇതാണ്

0

ഇതുവരെ ഇല്ലാതിരുന്ന ആരാധക പിന്തുണയും സര്‍ക്കാരുകളുടെ പ്രോത്സാഹനവുമാണ് ഇന്ന്  വനിതാ ക്രിക്കറ്റ്‌ ടീമിന് ലഭിക്കുന്നത്. ഇന്ത്യന്‍ ക്രിക്കറ്റ്‌ ടീമിലെ പെണ്‍സിംഹങ്ങള്‍ കഴിഞ്ഞാല്‍ ഇപ്പോള്‍ ആരാധകര്‍ക്ക് ഏറെ പ്രിയം ഒരാളെയാണ്, സാറ ടെയ്‌ലര്‍.

9 മത്സരങ്ങളില്‍ നിന്നും 396 റണ്‍സുമായി ഇംഗ്ലണ്ടിന്റെ സാറ ടെയ്‌ലറാണ് ആരാധകരുടെ പ്രിയങ്കരിയായ വിദേശതാരം. നേരത്തെ തന്നെ സാറ താരമായിരുന്നെങ്കിലും ഈ ലോകകപ്പിലെ തിരിച്ചു വരവ് പ്രകടനം സാറയെ കൂടുതല്‍ പ്രശസ്തയാക്കിയിട്ടുണ്ട്. ലോകകപ്പിന്റെ താരമായതോടെ സാറ സോഷ്യല്‍ മീഡിയയിലും ചലനങ്ങള്‍ സൃഷ്ടിച്ചിരിക്കുകയാണ്.

ഇതിനിടെ സാറയും രണ്ട് കുട്ടികളും ഒരുമിച്ചുള്ള ചിത്രവും സോഷ്യല്‍ മീഡിയയില്‍ വൈറലായിരുന്നു. വിശ്വസിക്കുവാന്‍ കഴിയുമോ ഈ സുന്ദരി രണ്ട് കുട്ടികളുടെ അമ്മയാണെന്നു പറഞ്ഞായിരുന്നു ചിത്രം സോഷ്യല്‍ മീഡിയയില്‍ പ്രത്യക്ഷപ്പെട്ടത്. സാറയ്ക്കുള്ള പ്രശസ്തി കാരണം ചിത്രം ഉടനെ തന്നെ വൈറലാവുകയും ചെയ്തു. സംഗതി വൈറലായതോടെ ചിത്രം സാറയും ഷെയര്‍ ചെയ്തു. ചിത്രത്തില്‍ തനിക്കൊപ്പമുള്ളത് തന്റെ സഹോദരങ്ങളുടെ മക്കളാണ് എന്നാണ് സാറ പറയുന്നത്. ചിത്രം വൈറലായതിനെ താന്‍ വെറും തമാശയായി മാത്രമേ കണ്ടിട്ടുള്ളുവെന്നും സാറ പറയുന്നു.