മലയാളത്തിന്റെ ദുഃഖപുത്രിക്ക് ഇന്ന് 75-ാം പിറന്നാള്‍; ആശംസകളോടെ സിനിമാ ലോകം

0

മലയാളത്തിന്റെ ദുഖപുത്രി എന്നറിയപ്പെടുന്ന മഹാനടി ഉർവശി ശാരദയ്ക്ക് ഇന്ന് 75-ാം പിറന്നാള്‍. പ്രിയതാരത്തിന് പിറന്നാള്‍ ആശംസകള്‍ നേര്‍ന്ന് രംഗത്ത് വന്നിരിക്കുകയാണ് ആരാധകരും സിനിമാലോകവും.

മലയാളക്കരയിലേക്ക് മികച്ച നടിക്കുള്ള ദേശീയ പുരസ്‌കാരം ആദ്യമായി കൊണ്ടുവന്നത് ശാരദയാണ്. തെലുങ്കില്‍ നിന്നെത്തി, മൂന്നുതവണ മികച്ച നടിക്കുള്ള ദേശീയ പുരസ്‌കാരത്തിന് അര്‍ഹയായ ശാരദ മുന്നൂറ്റി അന്‍പതിലേറെ സിനിമകളില്‍ നായികയായി.

1968-ല്‍ പുറത്തിറങ്ങിയ തുലാഭാരം എന്ന ചിത്രത്തിലെ വിജയ എന്ന കഥാപാത്രം ശാരദയുടെ അഭിനയ ജീവിതത്തിലെ നാഴികക്കല്ലായാണ് വിലയിരുത്തപ്പെടുന്നത്. ഈ ചിത്രത്തിന്റെ തമിഴ്, തെലുങ്ക്, ഹിന്ദി പതിപ്പുകളിലും ശാരദ തന്നെയാണ് നായികാകഥാപാത്രത്തെ അവതരിപ്പിച്ചത്.

അറുപതുകളിലും എഴുപതുകളിലും മലയാളസിനിമയുടെ അഭിഭാജ്യഘടകമായിരുന്നു ശാരദ. നസീറിനും സത്യനുമൊപ്പം ഇണപ്രാവുകള്‍ എന്ന ചിത്രത്തില്‍ അഭിനയ ജീവിതം തുടങ്ങുമ്പോള്‍ 19 വയസ്സായിരുന്നു ശാരദയുടെ പ്രായം. തുലാഭാരത്തിലൂടെ ആദ്യ ദേശീയപുരസ്‌കാരം. 1972ല്‍ സ്വയംവരം എന്ന ചിത്രത്തിലെ അഭിനയത്തിലൂടെ രണ്ടാമതും 1977ല്‍ നിമജ്ജന എന്ന തെലുങ്കു ചിത്രത്തിലൂടെ മൂന്നാമതും ദേശീയപുരസ്‌കാരം നേടി.