ശശി കലിംഗ ഹോളിവുഡിലേക്ക്!!!

0

ടോം ക്രൂസിനെ നായകനാക്കി സ്റ്റീവൻ സ്പിൽബർഗ് സംവിധാനം ചെയ്യുന്ന ചിത്രത്തിൽ ശശി കലിംഗയും അഭിനയിക്കുന്നു. ഇക്കാര്യം കുറച്ച് അധികം നാളുകളായി പരക്കുന്നുണ്ടെങകിലും കൃത്യമായ വിശദീകരണത്തിനായി സിനിമാ പ്രേമികള്‍ കാത്തിരിക്കുകയായിരുന്നു. എന്നാല്‍ ഇപ്പോള്‍ അജു വര്‍ഗ്ഗീസിന്‍റെ ഫെയ്സ് ബുക്ക് പോസ്റ്റ് ഇത് ഉറപ്പാക്കി.

Proud moment of Indian cinema our dear Sasi Etta :)))

Presently working on a Hollywood film produced by Steven Spielberg along with Tom Cruse in lead :))

What more can we ask for???

എന്നാണ് അജു വര്‍ഗ്ഗീസ് ശശി കലിംഗയോടൊപ്പം നില്‍ക്കുന്ന ഫോട്ടോയ്ക്ക് താഴെ കുറിച്ചിരിക്കുന്നത്.

2009 ൽ രഞ്ജിത്ത് സംവിധാനം ചെയ്ത ‘പാലേരി മാണിക്യം’ എന്ന ചിത്രത്തിലൂടെയാണ് മലയാള സിനിമാ ലോകത്തേക്ക്  ശശി കലിംഗ എത്തുന്നത്.  മുപ്പതോളം സിനിമകളില്‍ ഇതിനോടകം അഭിനയിച്ചുകഴിഞ്ഞു.