സൗദിയില്‍ പ്രവാസികള്‍ക്ക് ഗ്രീന്‍ കാര്‍ഡ് പദ്ധതി വരുന്നു

0

അമേരിക്കയിലുള്ളതുപോലെ സൗദിയിലും പ്രവാസികള്‍ക്ക് സ്ഥിര താമസത്തിന് ഗ്രീന്‍ കാര്‍ഡ് പദ്ധതി വരുന്നു. എണ്ണവിലത്തകര്‍ച്ച മൂലം സാമ്പത്തികപ്രതിസന്ധി നേരിടുന്ന സൗദി മറ്റു വരുമാന മാര്‍ഗങ്ങള്‍ അവലംഭിക്കുന്നതിന്റെ ഭാഗമായാണ്  പ്രവാസികള്‍ക്ക് സ്ഥിര താമസത്തിന് അനുമതി നല്‍കാന്‍ ഒരുങ്ങുന്നത് . സൌദിയുടെ ഉപകിരീടവകാശി മുഹമ്മദ് ബിന്‍ സല്‍മാനാണ് ഇക്കാര്യം വ്യക്തമാക്കിയത്.

പ്രമുഖ അന്താരാഷ്ട്ര മാധ്യമമായ ബ്ലൂംബര്‍ഗിന് അനുവദിച്ച അഭിമുഖത്തിലാണ് അദ്ദേഹം ഈ കാര്യം വ്യക്തമാക്കിയത്. ഗ്രീന്‍ കാര്‍ഡ്‌ വ്യവസ്ഥകളും ഉപാധികളും എങ്ങനെ ആയിരിക്കും എന്നീ വിവരങ്ങള്‍ക്ക് താമസിയാതെ വ്യക്തമാക്കും. കൂടാതെ തൊഴിലുടമകള്‍ക്ക് അനുവദിച്ചതില്‍ കൂടുതല്‍ വിദേശ തൊഴിലാളികളെ റിക്രൂട്ട് ചെയ്യാന്‍ അവസരമുണ്ടാകുമെന്നും അദ്ദേഹം പറഞ്ഞു. രണ്ട് പദ്ധതികളും സര്‍ക്കാറിന് കുടുതല്‍ വരുമാനം ഉണ്ടാക്കും. പ്രതിവര്‍ഷം രണ്ടായിരം കോടി ഡോളറിന്‍രെ അധികവരുമാനമാണ് ഇത് വഴി പ്രതീക്ഷിക്കുന്നത്. 2020 ഓടെ നൂറ് ബില്യണ്‍ ഡോളര്‍ എന്ന് നിലയിലേക്ക് എണ്ണേതര വരുമാനം ഉയര്‍ത്താനാണ് നിലവില്‍ സൌദിഅറേബ്യ പദ്ധതിയിടുന്നത്.