ആരും ഏതു നിമിഷവും ജയിലിലാകാം; സോഷ്യല്‍ മീഡിയയില്‍ തമാശ പറഞ്ഞാലും ട്രോളിയാലും ഉള്ളില്‍ കിടക്കും; സമൂഹമാധ്യമങ്ങളെ നിയന്ത്രിക്കാന്‍ നിയമം കര്‍ശനമാക്കി സൗദി അറേബ്യ

0

സമൂഹമാധ്യമങ്ങളെ നിയന്ത്രിക്കാന്‍ നിയമം കര്‍ശനമാക്കി സൗദി അറേബ്യ. സൗദിയില്‍ ഒട്ടേറെ പരിഷ്‌കാരങ്ങള്‍ക്ക് തുടക്കമിട്ട കിരീടാവകാശി മുഹമ്മദ് ബിന്‍ സല്‍മാന്‍ വിമത ലഹള ഒഴിവാക്കാന്‍ കടുത്ത നിയന്ത്രണം സോഷ്യല്‍ മീഡിയയില്‍ ഏര്‍പ്പെടുത്തിയതോടെയാണ് ആര്‍ക്കും ഏതു നിമിഷവും ജയിലില്‍ ആവാമെന്ന സാഹചര്യം ഉണ്ടായത്.

ഒരു പക്ഷെ നിങ്ങള്‍ ഇസ്ലാമിക വിരുദ്ധന്‍ എന്നു വിലയിരുത്തുന്ന മോദിയെ ആവാം തെറി പറുന്നത്. അല്ലെങ്കില്‍ പ്രവാചകനെയും ഇസ്ലാമിനെയും സംരക്ഷിക്കാനായി ആവാം ചിലരെ തെറി പറയുന്നത്. എന്നാല്‍ അതൊന്നും നിങ്ങളെ ജയിലില്‍ നിന്നും രക്ഷിക്കാന്‍ ഉതകുന്ന ന്യായമായെന്ന് വരില്ല. സോഷ്യല്‍ മീഡിയയില്‍ തമാശ പറഞ്ഞാലും ട്രോളായാലും പോലും നിങ്ങള്‍ കുറ്റക്കാരന്‍ ആവാം. നിയമത്തില്‍ ആരെ കുറിച്ചു എന്നു പറയാത്തിടത്തോളം കാലം നിങ്ങള്‍ മോദിയേയോ ഇസ്ലാമിമ വിരുദ്ധനേയോ ആക്ഷേപിച്ചാല്‍ പോലും കുറ്റക്കാരന്‍ ആയിരിക്കും എന്നു മറക്കരുത്.

സൗദിയിലെ മനുഷ്യാവകാശ പ്രവര്‍ത്തകര്‍, രാഷ്ട്രീയ വിമതര്‍ തുടങ്ങിയവരെ അകത്താക്കുന്നതിനാണ് മുഹമ്മദ് ബില്‍ സല്‍മാന്‍ ഓണ്‍ലൈന്‍ തമാശകളും ട്രോളുകളും സോഷ്യല്‍ മീഡിയയിലൂടെ വിമര്‍ശനങ്ങളും നടത്തുന്നവര്‍ക്കെതിരെ ഇത്തരത്തിലുള്ള കടുത്ത നിയമങ്ങളുമായി മുന്നോട്ട് വന്നിരിക്കുന്നതെന്നാണ് റിപ്പോര്‍ട്ട്. പുതിയ നിയമം നടപ്പിലാക്കിയതിനെ തുടര്‍ന്ന് വിമര്‍ശനാത്മകമായ ട്വിറ്റര്‍ പോസ്റ്റുകളുടെ പേരില്‍ നിരവധി പേരെയാണ് കുറഞ്ഞ ദിവസങ്ങള്‍ക്കുള്ളില്‍ സൗദിയിലെമ്പാട് നിന്നും പിടികൂടിയിരിക്കുന്നത്.

പൊതുസമാധാനത്തെ ഹനിക്കുന്ന ഓണ്‍ലൈന്‍ തമാശകളും വിമര്‍ശനങ്ങളുമുയര്‍ത്തുന്നവരെ ശിക്ഷിക്കുമെന്നും വിമതരെ അടിച്ചമര്‍ത്തുന്നതിന്റെ ഭാഗമായിട്ടാണീ നടപടിയെന്നുമാണ് സൗദിയിലെ പബ്ലിക്ക് പ്രോസിക്യൂട്ടര്‍ ഇന്നലെ പുതിയ നിയമത്തെ ന്യായീകരിച്ച് കൊണ്ട് പ്രഖ്യാപിച്ചിരിക്കുന്നത്.