സൗദിയിലേക്കുള്ള യാത്രാ വിലക്ക് ഒരാഴ്ചത്തേക്ക് കൂട്ടി നീട്ടി

1

റിയാദ് : സൗദി അറേബ്യയിലേക്കുള്ള കര, വ്യോമ, കടല്‍ മാര്‍ഗങ്ങളിലൂടെയുള്ള യാത്രകള്‍ക്ക് ഏര്‍പ്പെടുത്തിയിരുന്ന വിലക്ക് ഒരാഴ്ചത്തേക്ക് കൂടി നീട്ടിയതായി സൗദി ആഭ്യന്തര മന്ത്രാലയം അറിയിച്ചു. ഇതു പ്രകാരം പുറമെ നിന്ന് ആർക്കും ഒരാഴ്ചത്തേക്ക് സൗദിയിലേക്ക് പ്രവേശിക്കാനാകില്ല. അടിയന്തര സാഹചര്യങ്ങളില്‍ മാത്രമെ വിലക്കില്‍ ഇളവ് ലഭിക്കൂ.

രാജ്യത്തെ സ്വദേശികളുടെയും വിദേശികളുടെയും ആരോഗ്യ സുരക്ഷ ഉറപ്പാക്കുന്നതിനും നിലവിലെ സ്ഥിതിഗതികള്‍ വില യിരുത്തുന്നതിനും കൂടുതല്‍ സമയം ലഭിക്കാനാണ് യാത്രാവിലക്ക് നീട്ടിയത്. ജനിതക മാറ്റം സംഭവിച്ച കോവിഡിന്റെ വ്യാപനം തടയുന്നതിനായി ഡിസംബര്‍ 20 മുതല്‍ ഒരാഴ്ചത്തേക്ക് സൗദിയിലേക്ക് പ്രവേശന വിലക്ക് പ്രഖ്യാപിച്ചിരുന്നു. ആവശ്യമെങ്കില്‍ വിലക്ക് നീട്ടിയേക്കുമെന്ന് ആഭ്യന്തര മന്ത്രാലയം അന്ന് തന്നെ സൂചിപ്പിച്ചിരുന്നു.

അതേ സമയം ഇന്നലെ മുതല്‍ സൗദി അറേബ്യയിലുള്ള വിദേശികള്‍ക്ക് രാജ്യത്തിന് പുറത്തേക്ക് യാത്ര ചെയ്യാന്‍ സൗദി സിവില്‍ ഏവിയേഷന്‍ അതോറിറ്റി അനുമതി നല്‍കിയിട്ടുണ്ട്. സൗദിക്കകത്തുള്ള വിദേശികൾക്ക് ചാർട്ടേഡ് വിമാനങ്ങളിൽ പ്രോട്ടോകോൾ പാലിച്ച് നാട്ടിലേക്ക് മടങ്ങാം. ഇതോ വന്ദേഭാരത് സർവീസുകൾക്കും തുടങ്ങാനായേക്കും. നിലവിൽ രാജ്യത്തുള്ള സൗദി പൗരന്മാരല്ലാത്ത എല്ലാവരെയും കൊവിഡ് പ്രതിരോധ മാർഗങ്ങൾ അവലംബിച്ച് യാത്ര ചെയ്യിക്കാൻ വിമാന കമ്പനികൾക്ക് അനുമതി നൽകിയിട്ടുണ്ട്​​.