സൗദിയില്‍ റെസിലിംഗ് മത്സരത്തിന് മുമ്പ് അര്‍ദ്ധനഗ്‌നരായ സ്ത്രീകളുടെ ചിത്രങ്ങള്‍ ഉള്‍പ്പെടുന്ന പരസ്യം പ്രദര്‍ശിപ്പിച്ചു; സൗദി അധികൃതര്‍ മാപ്പു പറഞ്ഞു

0

സൗദി അറേബ്യയില്‍  റെസിലിംഗ് മത്സരത്തിന് മുന്നോടിയായി അര്‍ദ്ധനഗ്‌നരായ സ്ത്രീകളുടെ ചിത്രങ്ങള്‍ ഉള്‍പ്പെടുന്ന പരസ്യം പ്രദര്‍ശിപ്പിച്ച സംഭവത്തില്‍ സൗദി കായിക വകുപ്പ് ഉദ്യോഗസ്ഥര്‍ മാപ്പുപറഞ്ഞു. ലോക റസ്ലിങ് മല്‍സരം കാണാനെത്തിയ സ്ത്രീകളും കുട്ടികളും ഉള്‍പ്പെടെയുള്ള കാണികള്‍ക്ക് മുമ്പിലാണ് അല്‍പ്പവസ്ത്രം ധരിച്ച സ്ത്രീകളുടെ വീഡിയോ സംപ്രേഷണം ചെയ്തത്.

ലോക റസ്ലിങ് മല്‍സരമാണ് സൗദിയിലെ ജിദ്ദയില്‍ നടക്കുന്നത്. പുരുഷന്‍മാരുടെ മല്‍സരം മാത്രമാണ്് സംഘടിപ്പിച്ചിട്ടുള്ളത്. സ്ത്രീകളും കുട്ടികളും ഉള്‍പ്പെടെയുള്ളവര്‍ മല്‍സരങ്ങള്‍ വീക്ഷിക്കാനെത്തിയിരുന്നു. ഇതിനിടെയാണ് ബിഗ് സ്‌ക്രീനില്‍ അര്‍ധ നഗ്നരായ സ്ത്രീകള്‍ പ്രത്യക്ഷപ്പെട്ടത്.റസ്ലിങ് മല്‍സരങ്ങളില്‍ പങ്കെടുക്കാറുള്ള യുവതികളും മറ്റുമാണ് വീഡിയോയില്‍ വന്നത്. മല്‍സരം തുടങ്ങുന്നതിന് മുമ്പാണ് സ്റ്റേഡിയത്തിലെ ബിഗ് സ്‌ക്രീനില്‍ വീഡിയോ പ്രദര്‍ശിപ്പിച്ചത്. തെറ്റുപറ്റിയതില്‍ ക്ഷമ ചോദിക്കുന്നുവെന്ന് സൗദി ജനറല്‍ സ്‌പോര്‍ട്‌സ് അതോറിറ്റി പ്രസ്താവന ഇറക്കി.മല്‍സരങ്ങളുടെ പ്രൊമോഷന്റെ ഭാഗമായിട്ടുള്ള വീഡിയോ ആണ് ബിഗ് സ്‌ക്രീനില്‍ കണ്ടത്. പാശ്ചാത്യ നാടുകളിലും മറ്റും ഇത്തരം വീഡിയോകള്‍ പ്രദര്‍ശര്‍പ്പിക്കാറുണ്ടെങ്കിലും ഗള്‍ഫ് രാജ്യങ്ങളിലുണ്ടായിട്ടില്ല. ആദ്യമായിട്ടാണ് സൗദിയില്‍  ഇത്തരമൊരു സംഭവം.

LEAVE A REPLY

This site uses Akismet to reduce spam. Learn how your comment data is processed.