ചലച്ചിത്ര രംഗത്തെ സമഗ്ര സംഭാവന; അമിതാഭ് ബച്ചന് സൗദി അറേബ്യയുടെ ‘ജോയ് അവാർഡ്’

0

ബോളിവുഡ് താരം അമിതാഭ് ബച്ചന് സൗദി അറേബ്യയുടെ ‘ജോയ് അവാർഡ്’. വിവിധ രംഗങ്ങളിലെ പ്രതിഭകളെ ആദരിക്കാൻ സൗദി ജനറൽ എൻറർടൈമെൻറ്റ് അതോറിറ്റി എം.ബി.സി ഗ്രൂപ്പുമായി സഹകരിച്ച് ഏർപ്പെടുത്തിയ പുരസ്കാരമാണ് അമിതാഭ് ബച്ചന് സമ്മാനിച്ചത്.

ചലച്ചിത്ര രംഗത്തെ ആജീവനാന്ത സമഗ്ര സംഭാവനക്ക് സൗദി അറേബ്യ സമ്മാനിക്കുന്ന ജോയ് അവാർഡാണ് , ബോളിവുഡിൻറെ സ്വന്തം ബിഗ് ബി ഏറ്റുവാങ്ങിയത്. സൗദി എന്റർടൈൻമെന്റ് അതോറിറ്റി ചെയർമാൻ തുർക്കി ആലുശൈഖിൻ്റെ സാന്നിധ്യത്തിലായിരുന്നു അവാർഡ് നിശ. അറബ് ലോകത്തെയും അന്താരാഷ്ട്ര തലത്തിലെയും പ്രശസ്ത ചലച്ചിത്ര സംവിധായകർ, അഭിനേതാക്കൾ, ഗായകർ, മറ്റ് കലാ കായിക താരങ്ങൾ എന്നിവർക്ക് പുറമെ വിവിധ മേഖലകളിലെ പ്രശസ്ത പ്രതിഭകളുടെ സാന്നിധ്യം കൊണ്ടും വൻ ജനപങ്കാളിത്തം കൊണ്ടും ശ്രദ്ധേയമായിരുന്നു ചടങ്ങ്.

സൗദി എന്റർടൈൻമെന്റ് അതോറിറ്റി ചെയർമാൻ തുർക്കി ആലുശൈഖ് ഇന്ത്യൻ അഭിനയ ചക്രവർത്തി അമിതാഭ് ബച്ചന് സൗദി അറേബ്യയുടെ ‘ജോയ് അവാർഡ്’ സമ്മാനിച്ചു. ഇത്രയും പ്രൗഢമായ വേദിയിൽ വെച്ച് ഇത്തരം ഒരു പുരസ്കാരനം ലഭിച്ചതിൽ സന്തോഷമുണ്ടെന്നും, ഇതിനായി തന്നെ തെരഞ്ഞെടുത്തതിന് നന്ദിയുണ്ടെന്നും അഭിതാഭ് ബച്ചൻ പറഞ്ഞു.