മുഹമ്മദ് ബിന്‍ സല്‍മാന്‍ കൊല്ലപ്പെട്ടുവെന്ന വാര്‍ത്ത തള്ളി സൗദി മന്ത്രാലയം

0

സൗദി കിരീടവകാശി മുഹമ്മദ് ബിന്‍ സല്‍മാന്‍ കൊല്ലപ്പെട്ടെന്ന വാര്‍ത്തകള്‍ സൗദി ഭരണകൂടം തള്ളി. കഴിഞ്ഞ ദിവസമാണ് ഇറാനിയന്‍ മാധ്യമങ്ങള്‍ അദ്ദേഹം കൊല്ലപെട്ടു എന്ന തരത്തില്‍ വാര്‍ത്തകള്‍ നല്‍കിയത്. ഇത് ചില വിദേശമാധ്യമങ്ങള്‍ കൂടി ഏറ്റെടുത്തതോടെ വാര്‍ത്ത എങ്ങും പരക്കുകയായിരുന്നു. എന്നാല്‍ രാജകുമാരന്റെ ഏറ്റവും പുതിയ ചിത്രം പുറത്തുവിട്ടു കൊണ്ടാണ് സൗദി മന്ത്രാലയം ഇതിനെതിരെ പ്രതിഷേധിച്ചത്.

ഏപ്രില്‍ 21ന് ശേഷം പൊതുമധ്യത്തില്‍ മുഹമ്മദ് ബിന്‍ സല്‍മാന്‍ പ്രത്യക്ഷപ്പെടാതെ വന്നതോടെയാണ് പല തരത്തിലുള്ള അഭ്യൂഹങ്ങള്‍ പരക്കാന്‍ തുടങ്ങിയത്. കഴിഞ്ഞമാസം നടന്ന ഭരണ അട്ടിമറി ശ്രമത്തിനിടെ അദ്ദേഹം കൊല്ലപ്പെട്ടെന്നാണ് ഇറാനിയന്‍ മാധ്യമങ്ങള്‍ വഴി പ്രചരിച്ചത്.എന്നാല്‍ ഇത്തരം ഊഹാപോഹങ്ങള്‍ക്ക് വിരാമമിട്ടാണ് സൗദി ഇപ്പോള്‍ രംഗത്ത് വന്നിരിക്കുന്നത്. 

LEAVE A REPLY

This site uses Akismet to reduce spam. Learn how your comment data is processed.