80 വേട്ടപ്പക്ഷികളുമായി സൗദി രാജകുമാരന്റെ വിമാനയാത്ര

0

എണ്‍പതോളം പരുന്തുകളേയും കൊണ്ടൊരു വിമാനയാത്ര.സൗദി രാജകുമാരന്റെ അരുമകളായ വേട്ടപ്പക്ഷികള്‍ക്കാണ് ഈ യോഗം .വേട്ടപ്പക്ഷികളുമായി വിമാനത്തില്‍ യാത്ര ചെയ്യുന്ന സാദി രാജകുമാരന്റെ ചിത്രങ്ങള്‍ ഇതിനോടകം സോഷ്യല്‍മീഡിയയില്‍ വൈറലായി കഴിഞ്ഞു .

യാത്രക്കാര്‍ക്കൊപ്പം പരുന്തുകള്‍ ഇരിക്കുന്ന ചിത്രം റെഡ്ഡിറ്റില്‍ ലെന്‍സൂ എന്ന അക്കൗണ്ടിലാണ് പോസ്റ്റ് ചെയ്തിരിക്കുന്നത്. ചിറകു കെട്ടിയാണ് വേട്ടപ്പക്ഷികളെ വിമാനത്തില്‍ എത്തിച്ചിരിക്കുന്നത്.ഖത്തര്‍ എയര്‍വെയ്‌സിന്റെ വിമാനമാണെന്നാണ് ചിത്രത്തില്‍ നിന്നു വ്യക്തമാകുന്നത്. എന്നാല്‍ ഇക്കാര്യം സ്ഥിരീകരിച്ചിട്ടില്ല.

വിമാനയാത്രകള്‍ക്കായി സ്വന്തം പാസ്‌പോര്‍ട്ട് വരെയുള്ള വേട്ടപ്പക്ഷികളുണ്ട്. പക്ഷിക്കടത്ത് ഒഴിവാക്കുന്നതിനു വേണ്ടിയാണ് പാസ്‌പോര്‍ട്ട് ഏര്‍പ്പെടുത്തിയിരിക്കുന്നത്.ഖത്തര്‍ എയര്‍വെയ്‌സില്‍ 500 പൗണ്ട് വരെ വിലവരുന്ന ആറ് വേട്ടപ്പക്ഷികളെ എക്കണോമി ക്ലാസില്‍ കൊണ്ടുപോകാന്‍ അനുവദിക്കുന്നുണ്ട്. രാജകുടുംബങ്ങള്‍ മരുഭൂമില്‍ വേട്ടയ്ക്കു പോകുമ്പോഴാണ് ഇത്തരത്തില്‍ വേട്ടപ്പക്ഷികളെ ഒപ്പം കൊണ്ടുപോകുന്നത്. പക്ഷികളെ പിടികൂടാന്‍ പ്രത്യേക പരിശീലനം നല്‍കിയ പരുന്തുകളാണിവ. എത്തിഹാദും വേട്ടപ്പക്ഷികളെ കൊണ്ടുപോകാന്‍ അനുവദിക്കാറുണ്ട്.