സൗദി രാജാവ് സൽമാൻ ബിൻ അബ്ദുൽ അസീസിനെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു

0

റിയാദ്; സൗദി ഭരണാധികാരി സൽമാൻ ബിൻ അബ്ദുൾ അസീസ് അൽ സൗദിനെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. 84കാരനായ രാജാവിനെ പിത്താശയ വീക്കത്തെ തുടർന്ന് രാജ്യ തലസ്ഥാനമായ റിയാദിലെ കിംഗ് ഫൈസല്‍ സ്പെഷ്യലിസ്റ്റ് ആശുപത്രിയിലാണ് പ്രവേശിപ്പിച്ചത്. ന്യൂസ് ഏജൻസിയായ എസ്‌പിഎയാണ് വാർത്ത റിപ്പോർട്ട് ചെയ്തത്.

19ആം വയസ്സിൽ റിയാദിൻ്റെ ഡെപ്യൂട്ടി ഗവർണറായി സ്ഥാനമേറ്റ അദ്ദേഹം തന്റെ 79താം വയസ്സിലാണ് സൗദി ഭരണാധികാരി ചുമതലയേൽക്കുന്നത്. 2012 ജൂൺ 18ന് അദ്ദേഹത്തെ കിരീടാവകാശിയായി പ്രഖ്യാപിച്ചത്.