സൗദിയിൽ അടുത്ത ഒരു വർഷത്തേക്ക് മാസം ആയിരം റിയാല്‍ വീതം പ്രത്യേക അലവന്‍സ് നൽകാൻ സല്‍മാന്‍ രാജാവിന്റെ ഉത്തരവ്

0

സൗദിയിലെ സർക്കാർ ജീവനക്കാർക്കും സൈനികർക്കും അടുത്ത ഒരു വർഷത്തേക്ക് മാസം ആയിരം റിയാല്‍ വീതം പ്രത്യേക അലവന്‍സ് നല്‍കാന്‍ തിരുഗേഹങ്ങളുടെ സേവകന്‍ സല്‍മാന്‍ രാജാവ് ഉത്തരവായി. സർക്കാർ ജീവനക്കാരുടെ ശമ്പളം എല്ലാ മാസവും 27 മുതല്‍ തന്നെ നല്‍കിത്തുടങ്ങണമെന്നും രാജാവ് ഉത്തരവില്‍ നിർദേശിച്ചു.

രാജ്യത്തെ പൗരന്മാരുടെ സാമ്പത്തിക ബാധ്യതകളില്‍‍ ആശ്വാസം നല്‍കുന്നതിനാണ് പ്രത്യേക അലവന്‍സ് ഏർപ്പെടുത്തിയത്. ദക്ഷിണ അതിർത്തിയില്‍ സേവനമനുഷ്ഠിക്കുന്ന സൈനികർക്ക് 5000 റിയാല്‍ വീതം നല്‍കാനും രാജാവ് ഉത്തരവായിട്ടുണ്ട്.

ക്ഷേമപദ്ധതികളില്‍ ആനുകൂല്യം പറ്റുന്നവർക്കും പെന്‍ഷന്‍കാർക്കും ഈ വർഷം മുഴുവന്‍ 500 റിയാല്‍ വീതം പ്രതിമാസ അലവന്‍സ് ലഭിക്കും. വിദ്യാർഥികള്‍ക്കുള്ള പ്രതിമാസ അലവന്‍സും പത്ത് ശതമാനം വർധിപ്പിച്ചു. പൌരന്മാർ ഉപയോഗിക്കുന്ന സ്വകാര്യ ആരോഗ്യ, വിദ്യാഭ്യാസ സേവനങ്ങള്‍ക്കുള്ള മൂല്യവർധിത നികുതി (വാറ്റ്) സർക്കാർ വഹിക്കും. എട്ടരലക്ഷം റിയാല്‍വരെയുള്ള വീടുകള്‍ വാങ്ങുന്നതിനുള്ള വാറ്റും സർക്കാരാണ് വഹിക്കുക.

LEAVE A REPLY

This site uses Akismet to reduce spam. Learn how your comment data is processed.