സൗദിയില്‍ സ്ത്രീകള്‍ക്ക് കാറോടിക്കാന്‍ അനുമതി നല്‍കിയതില്‍ പ്രതിഷേധം; അക്രമികള്‍ യുവതിയുടെ കാര്‍ കത്തിച്ചു

0

സൗദിയില്‍ വനിതകള്‍ക്ക് വാഹനം ഓടിക്കാനുള്ള അനുമതി സര്‍ക്കാര്‍ നല്‍കിയത് കഴിഞ്ഞ ദിവസമാണ് പ്രാബല്യത്തില്‍ വന്നത്. എന്നാല്‍ ഇതിനെതിരെ രാജ്യത്ത് തന്നെ ചില വിമതസ്വരങ്ങള്‍ കേട്ടിരുന്നു. ഇപ്പോള്‍ ഇതാ അതാ സത്യമായിരിക്കുന്നു. 

സൗദിയില്‍ വനിതകള്‍ കാറോടിക്കുന്നതില്‍ പ്രതിഷേധിച്ച് യുവതിയുടെ കാര്‍ കത്തിച്ചു. മക്ക സ്വദേശിനിയായ സല്‍മ അല്‍ ഷെരീഫിന്റെ കാറാണ് രണ്ട് പേര്‍ ചേര്‍ന്ന് അഗ്നിക്കിരയാക്കിയത്. പ്രതികളിലൊരാള്‍ പെട്രോള്‍ കൊണ്ടുവരുകയും മറ്റേയാള്‍ ഇയാളെ സഹായിക്കുകയുമായിരുന്നുവെന്ന് മക്ക അധികൃതര്‍ പറഞ്ഞു. ഇവരെ രണ്ടു പേരെയും പോലീസ് പിടികൂടിയിട്ടുണ്ട്. കാര്‍ കത്തിക്കുന്നതിന്റെ വീഡിയോയും പുറത്ത് വന്നിട്ടുണ്ട്.മക്ക സ്വദേശിനിയായ സൽമ അൽ ഷെരീഫ്(31) എന്ന വനിതയുടെ കാറിനാണ് തീ വച്ചത്. പ്രതികളായ രണ്ട് പേരെ പൊലീസ് പിന്നീട് അറസ്റ്റ് ചെയ്തു. അതിനിടെ, വാഹനം നഷ്ടമായ സൽമ അൽ ഷരീഫിന് ഏറ്റവും പുതിയ മോഡൽ കാർ വാങ്ങി നൽകുമെന്ന് മക്ക മുനിസിപ്പിൽ കൗൺസിൽ വൈസ് പ്രസിഡന്റ് ഫഹദ് അൽ റൂഖി അറിയിച്ചു.

കാഷ്യറായി ജോലി ചെയ്യുന്ന സൽമയാണു പ്രായമായ മാതാപിതാക്കളടങ്ങുന്ന കുടുംബത്തിന്റെ ഏക അത്താണി. ഇത് ഒറ്റപ്പെട്ട സംഭവമാണെന്നും പ്രതികൾക്കു പരാമവധി ശിക്ഷ ഉറപ്പാക്കുമെന്നും മക്ക ഗവർണറേറ്റ് വ്യക്തമാക്കി. പ്രശ്നപരിഹാരം ആകുംവരെ യുവതിക്കു വാഹന സൗകര്യം നൽകാനും ചിലർ രംഗത്തെത്തി. വീട്ടിൽ പാർക്ക് ചെയ്തിരുന്ന കാർ കഴിഞ്ഞദിവസം പുലർച്ചെയാണ് അക്രമികൾ പെട്രോൾ ഒഴിച്ചു കത്തിച്ചത്.

വീട്ടില്‍ പാര്‍ക്ക് ചെയ്തിരുന്ന കാര്‍ കഴിഞ്ഞദിവസം പുലര്‍ച്ചെയാണ് അക്രമികള്‍ പെട്രോള്‍ ഒഴിച്ചു കത്തിച്ചത്. വാഹനമോടിക്കുന്നതു സംബന്ധിച്ച് അയല്‍വാസി നേരത്തെ മോശമായി പെരുമാറിയെന്നും ശകാരിച്ചെന്നും സല്‍മ പറയുന്നു. വാഹനമോടിക്കാന്‍ തുടങ്ങിയതോടെ കുടുംബത്തിന്റെ സാമ്പത്തിക പ്രയാസം കുറഞ്ഞു. നേരത്തെ വരുമാനത്തിന്റെ പകുതിയും ചെലവഴിച്ചിരുന്നതു ഡ്രൈവര്‍ക്കു ശമ്പളം കൊടുക്കാനായിരുന്നെന്നും അവര്‍ പറയുന്നു. ശൂറ കൗണ്‍സില്‍ വനിതാ അംഗങ്ങള്‍ ഉള്‍പ്പടെ സല്‍മയ്ക്ക് പിന്തുണ അറിയിച്ചിട്ടുണ്ട്.