എണ്ണ വിലയിടിവ്; സൗദിയില്‍ ജീവിക്കാന്‍ ഇനി നികുതി നല്‍കേണ്ടി വരും

0

സൗദി അറേബ്യയിൽ നികുതി ഏർപ്പെടുത്താൻ മന്ത്രിസഭയുടെ തീരുമാനം. ഗൾഫ് രാജ്യങ്ങളിൽ ഐഎംഎഫിന്‍റെ സഹായത്തോടെ വാറ്റ് ഏർപ്പെടുത്തുന്നതിനുള്ള നീക്കത്തിനാണ് സൽമാൻ രാജാവിന്‍റെ അധ്യക്ഷതയിൽ അൽയമാമ കൊട്ടാരത്തിൽ തിങ്കളാഴ്ച ചേർന്ന മന്ത്രിസഭ യോഗം അംഗീകാരം നൽകിയത്.

നിശ്ചിത ചരക്കുകൾക്ക് അഞ്ചു ശതമാനം ലെവി ഏർപ്പെടുത്തുന്നതിന് ഗൾഫ് കോർപറേഷൻ കൗണ്‍സിലിലെ ആറു രാജ്യങ്ങൾ ജൂണിൽ തീരുമാനിച്ചിരുന്നു. ഇതനുസരിച്ച് ബഹ്റിൻ, കുവൈറ്റ്, ഒമാൻ, ഖത്തർ, സൗദി അറേബ്യ, യുഎഇ തുടങ്ങി ആറ് ഗൾഫ് രാജ്യങ്ങളിലും വാറ്റ് 2018 മുതൽ പ്രാബല്യത്തിൽ വരും. പെട്രോൾ ഇതര വരുമാനം വർധിപ്പിക്കുന്നതിന്‍റെയും സൗദി വിഷൻ 2030ന്‍റെയും ഭാഗമായാണ് രണ്ട് ഇനത്തിലുള്ള നികുതി ഏർപ്പെടുത്തുന്നത്.

ഉയർന്ന അളവിൽ എണ്ണ വരുമാനം ലഭിച്ചിരുന്നതിനാൽ സൗദിയിൽ ഇതേവരെ നികുതി ഏർപ്പെടുത്തിയിരുന്നില്ല. എന്നാൽ 2014ൽ എണ്ണവില ഇടിയാൻ ആരംഭിച്ചശേഷമാണ് മറ്റു വരുമാനങ്ങളെ സംബന്ധിച്ച് സർക്കാർ അന്വേഷണം ആരംഭിച്ചത്. അന്ന് ബാരലിന് 114 ഡോളറായിരുന്ന എണ്ണവില ഇന്ന് വെറും 55 ഡോളർ മാത്രമാണ്.അറബ് രാജ്യങ്ങളിലെ ഏറ്റവും വലിയ എണ്ണ കയറ്റുമതി രാഷ്ട്രവും എണ്ണവും വിലയ സന്പദ് വ്യവസ്ഥയുമാന് സൗദി അറേബ്യ. നികുതിയും വാറ്റും ഏർപ്പെടുത്തുന്നതോടെ നിത്യോപയോഗ സാധനങ്ങളുടെ വില കുതിച്ചുകയറാനും ജീവിത ചെലവ് വർധിക്കാനും ഇടയുണ്ടെന്ന് സാന്പത്തിക വിദഗ്ധർ മുന്നറിയിപ്പ് നൽകുന്നു

LEAVE A REPLY

This site uses Akismet to reduce spam. Learn how your comment data is processed.