ഫ്‌ളാറ്റില്‍ കയറി ഫോട്ടോ എടുത്തയാളെ കൊല്ലാന്‍ കല്‍പ്പിച്ചു; സൗദി രാജകുമാരി കുടുങ്ങാന്‍ സാധ്യത

തന്റെ അനുവാദമില്ലാതെ പാരിസിലെ തന്റെ ആഡംബര ഫഌറ്റില്‍ കയറി ഫോട്ടോ എടുത്ത പെയ്ന്ററെ കൊല്ലാന്‍ നിര്‍ദ്ദേശം നല്‍കിയ സൗദി രാജകുമാരിയ്ക്ക് എതിരേ ഫ്രഞ്ച് പോലീസില്‍ പരാതി. സൗദിയിലെ രാജാവ് സല്‍മാന്‍ രാജാവിന്റെ മകളായ ഹാസാ രാജകുമാരിയ്ക്ക് എതിരേയാണ് ആരോപണം

ഫ്‌ളാറ്റില്‍ കയറി ഫോട്ടോ എടുത്തയാളെ കൊല്ലാന്‍ കല്‍പ്പിച്ചു; സൗദി രാജകുമാരി കുടുങ്ങാന്‍ സാധ്യത
saudi

തന്റെ അനുവാദമില്ലാതെ പാരിസിലെ തന്റെ ആഡംബര ഫഌറ്റില്‍ കയറി ഫോട്ടോ എടുത്ത പെയ്ന്ററെ കൊല്ലാന്‍ നിര്‍ദ്ദേശം നല്‍കിയ സൗദി രാജകുമാരിയ്ക്ക് എതിരേ ഫ്രഞ്ച് പോലീസില്‍ പരാതി. സൗദിയിലെ രാജാവ് സല്‍മാന്‍ രാജാവിന്റെ മകളായ ഹാസാ രാജകുമാരിയ്ക്ക് എതിരേയാണ് ആരോപണം. തന്റെ ചിത്രമെടുത്ത കൂലിപ്പണിയ്ക്കാരന് ജീവിക്കാന്‍ അര്‍ഹതയില്ലെന്ന് പറഞ്ഞ് രാജകുമാരി കൊല്ലന്‍ സുരക്ഷാ ഭടനോട് ഉത്തരവിട്ടെന്നാണ് പരാതി.

പരാതിയില്‍ സുരക്ഷാഭടനെ കഴിഞ്ഞയാഴ്ച പാരീസില്‍ പോലീസ് പൊക്കി. രണ്ടു രാത്രി കസ്റ്റഡിയില്‍ വെച്ച ശേഷം ശനിയാഴ്ച കോടതിയില്‍ ഹാജരാക്കുകയും ചെയ്തു. ആയുധം ഉപയോഗിച്ചുള്ള അക്രമം, തടഞ്ഞുവെയ്ക്കല്‍, തടഞ്ഞു വെയ്ക്കാന്‍ സഹായിക്കല്‍ തുടങ്ങിയ കുറ്റങ്ങളാണ് ചുമത്തിയിരിക്കുന്നത്. ക്രിമിനല്‍ ഗൂഡാലോചനയും ചുമത്തിയിട്ടുണ്ട്. ക്രിമിനല്‍ നടപടികള്‍ നേരിടേണ്ടി വരുന്ന സുരക്ഷാഭടന് കുറ്റം തെളിയിക്കപ്പെട്ടാല്‍ ചിലപ്പോള്‍ ജയിലില്‍ കിടക്കേണ്ടി വരും.

രാജകുമാരി അവരുടെ കാലില്‍ തന്നെക്കൊണ്ട് മുത്തിക്കുമെന്ന് ഭീഷണി മുഴക്കിയതായും പരാതിയിലുണ്ട്. അതേസമയം ആരോപണം 42 കാരിയായ രാജകുമാരി നിഷേധിച്ചിട്ടുണ്ട്. എന്നാല്‍ ഇയാളെ ഫ്‌ളാറ്റില്‍ വെച്ച് ചെറുതായി കൈകാര്യം ചെയ്തിരുന്നതായും രാജകുമാരിയുടെ ചിത്രം ഫോണില്‍ പകര്‍ത്താന്‍ ശ്രമിച്ചതിനായിരുന്നു അതെന്നും സുരക്ഷാ ഉദ്യോഗസ്ഥന്‍ കോടതിയില്‍ പറഞ്ഞു.

സംഭവം നടക്കുമ്പോള്‍ രാജകുമാരി സ്ഥലത്തുണ്ടായിരുന്നുവെന്നും തന്റെ പക്കല്‍ തോക്കുണ്ടായിരുന്നതായും ഉദ്്യോഗസ്ഥന്‍ കോടതിയില്‍ പറഞ്ഞു. അവന്യൂ ഫോക്കിലെ ഫഌറ്റില്‍ വച്ചായിരുന്നു സംഭവം. ചിത്രങ്ങള്‍വില്‍ക്കാനായിരുന്നു പെയന്ററുടെ പരാതി.എന്നാല്‍ ആരോപണം ഹാസ രാജകുമാരി നിഷേധിച്ചു. നിലവിലെ സൗദി രാജാവ് സല്‍മാന്‍ ബിന്‍ അബ്ദുള്‍ അസീസ് അല്‍ സൗദിന്റെ ആറ് മക്കളില്‍ ഒരേ ഒരു മകളാണ് ഹാസാ രാജകുമാരി. കടുത്ത ആഡംബരഭ്രമമുള്ള ഇവര്‍ പാരീസിലെ സ്ഥിരം സന്ദര്‍ശകയാണ്.

Read more

ക്രെഡിറ്റിൽ സ്ത്രീ-പുരുഷ വിവേചനം; ഐ.എഫ്.എഫ്.കെ ഓപ്പൺ ഫോറത്തിൽ വിമർശനം

ക്രെഡിറ്റിൽ സ്ത്രീ-പുരുഷ വിവേചനം; ഐ.എഫ്.എഫ്.കെ ഓപ്പൺ ഫോറത്തിൽ വിമർശനം

തിരുവനന്തപുരം: ഐ.എഫ്‌.എഫ്‌.കെയുടെ ഭാഗമായി ഞായറാഴ്ച നടന്ന ഇന്ത്യൻ സിനിമയിലെ പുരുഷാധിപത്യം: അധികാരം, ലിംഗം, രാഷ്ട്രീയം എന്ന ഓപ്പൺ ഫോറം, സി

സിനിമ സ്വാതന്ത്ര്യത്തിലേക്കുള്ള വാതിലുകൾ ചർച്ചചെയ്ത് ആദ്യ ഓപ്പൺ ഫോറം

സിനിമ സ്വാതന്ത്ര്യത്തിലേക്കുള്ള വാതിലുകൾ ചർച്ചചെയ്ത് ആദ്യ ഓപ്പൺ ഫോറം

ചർച്ചചെയ്ത് ുവനന്തപുരം: അന്താരാഷ്ട്ര ചലച്ചിത്രമേളയുടെ 30-ാം പതിപ്പിലെ ആദ്യ ഓപ്പൺ ഫോറം, സിനിമാപ്രവർത്തകരും വിമർശകരും പ്രേക്ഷകരും തമ്മിൽ വിമർശനാത്മക സം