സൗദിയില്‍ ശനിയാഴ്ച മുതല്‍ പൊതുഗതാഗതം നിരോധിച്ചു

0

റിയാദ്‌: സൗദി അറേബ്യ ശനിയാഴ്ച മുതല്‍ പൊതുഗതാഗത സംവിധാനങ്ങള്‍ പൂര്‍ണമായും നിരോധിക്കുന്നു. ശനിയാഴ്ച രാവിലെ ആറ് മണി മുതല്‍ ഉത്തരവ് പ്രാബല്യത്തിലാകും. ആഭ്യന്തര വിമാന സര്‍വീസുകള്‍, ബസുകള്‍, ട്രെയിന്‍, ടാക്സികള്‍ എന്നിവ സര്‍വീസ് നടത്തില്ല. അവശ്യ സര്‍വീസ് ജീവനക്കാര്‍ കൊണ്ട് പോകുന്ന വാഹനങ്ങള്‍ക്ക് സര്‍വീസ് നടത്താം.

ശനിയാഴ്ച രാവിലെ ആറു മുതല്‍ 14 ദിവസത്തേക്കാണ് സേവനങ്ങള്‍ നിര്‍ത്തി വെക്കുന്നത്. ആളുകള്‍ പുറത്തിറങ്ങുന്നത് പരമാവധി ഒഴിവാക്കണമെന്നും സൗദി സര്‍ക്കാര്‍ നിര്‍ദേശം നല്‍കി. കാര്‍ഗോ വിമാനങ്ങളും ട്രെയിനുകളും പതിവു പോലെ സര്‍വീസ് നടത്തും.