സൗദിയിൽ ജനുവരി മുതൽ ആഭ്യന്തര വിമാന യാത്രക്കാർക്ക് എയർപോർട്ട് നികുതി ഈടാക്കും

0

റിയാദ്: സൗദിയില്‍ ആഭ്യന്തര വിമാന യാത്രക്കാര്‍ക്ക് ജനുവരി മുതല്‍ എയര്‍പോര്‍ട്ട് നികുതി ബാധകമാക്കുന്നു. ആഭ്യന്തര സര്‍വീസുകളില്‍ യാത്ര ചെയ്യുന്നതിന് യാത്രക്കാര്‍ പത്തു റിയാല്‍ വീതമാണ് എയര്‍പോര്‍ട്ട് നികുതി നല്‍കേണ്ടത്. വിമാനത്താവളങ്ങളിലെ പശ്ചാത്തല സൗകര്യങ്ങള്‍ ഉപയോഗിക്കുന്നതിനുള്ള നിരക്കായാണ് ആഭ്യന്തര യാത്രക്കാരില്‍ നിന്നും നികുതി ഈടാക്കുന്നത്. ആഭ്യന്തര യാത്രക്കാരില്‍ നിന്നും നികുതി ഈടാക്കാന്‍ ഗതാഗത മന്ത്രിയാണ് അനുമതി നല്‍കിയത്.

ട്രാൻസിറ്റ് യാത്രക്കാർക്കും വിമാന ജീവനക്കാർക്കും നികുതി ബാധകമല്ല. ആഭ്യന്തര-അന്താരാഷ്ട്ര യാത്രക്കാർക്കുള്ള എയർപോർട്ട് നികുതിക്ക് മൂല്യ വർധിത നികുതിയും ബാധകമാണ്. ആഭ്യന്തര ടിക്കറ്റ് നിരക്കിനും ഇത് ബാധകമാണ്. എന്നാൽ അന്താരാഷ്ട്ര ടിക്കറ്റുകൾക്ക് മൂല്യ വർധിത നികുതി ബാധകമല്ല.