ഇന്ത്യക്കാര്‍ക്ക് സൗദി ടൂറിസ്റ്റ് വിസയില്ല

0

സൗദി അറേബ്യയിലെ ടൂറിസ്റ്റ് വിസ ഇന്ത്യക്കാര്‍ക്കില്ല. ആഭ്യന്തര, വിദേശ കാര്യ, ടൂറിസം ആൻഡ് ഹെറിറ്റേജ് വിഭാഗങ്ങൾ ചേർന്നാണ് വിസ അനുവദിക്കുന്നതിനുള്ള നിർദേശങ്ങൾ നൽകിയത്. വിസ അനുവദിക്കുന്ന രാജ്യങ്ങളുടെ പട്ടികയിൽ ഇന്ത്യയെ ഉൾപ്പെടുത്തിയിട്ടില്ല.

നിരവധി യൂറോപ്യൻ, ലാറ്റിനമേരിക്കൻ രാജ്യങ്ങൾക്കു പുറമെ ജപ്പാൻ, മലേഷ്യ, ബ്രൂണെ, ദക്ഷിണാഫ്രിക്ക തുടങ്ങീ നിരവധി രാജ്യങ്ങൾ പട്ടികയിലുണ്ട്. നിരവധി ഉപാധികളോടെയാണ് വിസ അനുവദിക്കുന്നത്. എന്താണ് ഇന്ത്യ തഴയപ്പെടാൻ ഉള്ള കാരണം എന്ന് വ്യക്തമല്ല. പ്രാഥമിക പട്ടികയാണ് ഇപ്പോൾ പുറത്തു വിട്ടിട്ടുള്ളത്. നാലോ അതിലധികമോ അംഗങ്ങൾ ഉള്ള സംഘത്തിനാണ് ടൂറിസ്റ്റ് വിസ അനുവദിക്കുന്നത്. ഓൺലൈൻ അപേക്ഷയുടെയും രൂപ രേഖയുടെയും അടിസ്ഥാനത്തിലാണ് വിസ അനുവദിക്കുന്നത്. യാത്ര സംബന്ധിച്ച എല്ലാ വിവരങ്ങളും ഓൺലൈൻ ആയി നൽകണം. അംഗീകൃത ടൂർ ഓപ്പറേറ്റർമാർ യാത്രികരുടെ സഹായത്തിനെത്തും. യാത്രയിൽ ഉടനീളം കൃത്യമായ മോണിറ്ററിങ് ഉണ്ടാവും.

നിരവധി വ്യവസ്ഥകൾ രാജ്യത്തെ ടൂറിസം മേഖലയിൽ പ്രവർത്തിക്കുന്നവർക്കും നൽകിയിട്ടുണ്ട്. കമ്മീഷൻ ഫോർ ടൂറിസം ആൻഡ് നാഷണൽ ഹെറിറ്റേജ് ഈ മേഖലയിലെ സർവീസ് സെന്ററുകൾക്ക് ലൈസൻസ് നൽകും. ഈ ലൈസൻസ് ഇല്ലാത്ത സ്ഥാപനങ്ങൾ അംഗീകൃതമായി കണക്കാക്കില്ല. ഇവക്കു പ്രാർത്ഥിക്കാൻ ഉള്ള യോഗ്യത ഇല്ല. ഓരോ സ്ഥാപനങ്ങളിലും യാത്രികരുടെ ഭാഷകൾ അറിയുന്ന ടൂറിസ്ററ് ഗൈഡുകൾ ഉണ്ടാകണം എന്നും നിർബന്ധമാണ്. ആഭ്യന്തര, വിദേശ കാര്യ, ട്രാവൽ ആൻഡ് ഹെറിറ്റേജ് വകുപ്പുകളുടെ സൂക്ഷ്മ പരിശോധനക്ക് ശേഷമേ വിസക്ക് ക്ലിയറൻസ് കിട്ടൂ. സ്ത്രീകളുടെ വിസ സംബന്ധിച്ച നിർദേശങ്ങൾ കൂടുതൽ കര്‍ശനമാണ്‌.