കരിമണൽ ഖനനത്തിനെതിരെ ‘സേവ് ആലപ്പാട്’; ഒരു ഗ്രാമത്തെ കടല്‍ വിഴുങ്ങുന്നുന്നതിനു മുമ്പ് ജനങ്ങള്‍ അവസാന പോരാട്ടത്തിന്

1

നവമാധ്യമങ്ങളില്‍ സേവ് ആലപ്പാട്, സ്റ്റോപ്പ് മൈനിങ് എന്ന ഹാഷ് ടാഗുകള്‍ നിറയുന്നു. കൊല്ലം ചവറ മുതൽ ആലപ്പാട്  വരെയുള്ള തീരദേശമേഖലയിലെത്തിയാൽ ആയിരക്കണക്കിന് മനുഷ്യരെ പലായനത്തിന് നിർബന്ധിതരാക്കുന്ന കരിമണല്‍ഖനനത്തിനെതിരയാണ് ഈ നീക്കം ശക്തമാകുന്നത്.

സേവ് ആലപ്പാട്, സ്റ്റോപ്പ് മൈനിങ് എന്നീ ഹാഷ്ടാഗുകളില്‍ സമൂഹമാധ്യമങ്ങളില്‍ സജീവമാവുകയാണ് ആലപ്പാടിന്റെ ദുരിതം. ട്രോള്‍ ഗ്രൂപ്പുകള്‍ ഉള്‍പ്പെടെ വിഷയം ഏറ്റെടുത്തതോടെയാണു പ്രാദേശിക സമരം വീണ്ടും ചര്‍ച്ചയായത്. പ്രളയകാലത്ത് രക്ഷകരായവരുടെ നിലനില്‍പ്പ് തന്നെ ഇപ്പോള്‍ അപകടത്തിലാണ്. 60 വര്‍ഷമായി തുടരുന്ന ഖനനം ഒരു ഗ്രാമത്തെതന്നെ ഇല്ലാതാക്കിയിരിക്കുകയാണ് എന്ന് പറഞ്ഞാല്‍ അതില്‍ തെറ്റില്ല.

ആലപ്പാട്ടും സമീപ പ്രദേശങ്ങളിലും നടക്കുന്ന ഖനനവുമായി ബന്ധപ്പെട്ടാണ് ജനങ്ങള്‍  സമരവുമായി ആദ്യം രംഗത്തിറങ്ങിയത്. പിന്നീട് അത് മാധ്യമങ്ങളും സോഷ്യല്‍ മീഡിയയും ഏറ്റെടുക്കുകയായിരുന്നു. ഇപ്പോള്‍
ഇപ്പോള്‍ സോഷ്യല്‍ മീഡിയയും സെലിബ്രിറ്റികളും ഒക്കെ ആലപ്പാടിനു വേണ്ടി രംഗത്തിറങ്ങിയിരിക്കുകയാണ്.

കൊല്ലം ജില്ലയിലെ ആലപ്പാടില്‍ അശാസ്ത്രീയമായി നടക്കുന്ന കരിമണല്‍ ഖനനത്തിനെതിരെ മത്സ്യതൊഴിലാളികള്‍ നേരത്തെ മുതല്‍ സമരവുമായി രംഗത്തുണ്ടായിരുന്നു. പിന്നീട് യുവതാരങ്ങള്‍ സംഭവത്തെ പിന്തുണച്ചെത്തിയതോടെയാണ് സമൂഹമാധ്യമങ്ങളില്‍ ഇത് ചര്‍ച്ചയാകുകയായിരുന്നു. ട്രോള്‍ ഗ്രൂപ്പുകള്‍ അടക്കം വിഷയം ഏറ്റെടുക്കുകയും ചെയ്തു.
ഒരു ജനത നടത്തുന്ന സമരം കാണാതെ അധികകാലം മുന്നോട്ട് പോകാന്‍ സാധിക്കില്ലെന്നും വിഷയം കേരളം ഏറ്റെടുക്കണമെന്നും നടന്‍ ടൊവിനോ തോമസ് പറഞ്ഞു. വിഷയത്തില്‍ ആലപ്പാടിന് വേണ്ടി മലയാള സിനിമയില്‍ നിന്നും ആദ്യമുയര്‍ന്ന് ശബ്ദവും ടൊവിനോയുടെ തന്നെയായിരുന്നു.
പിന്നീട് താരങ്ങളായ പൃഥ്വിരാജ്, സണ്ണിവെയിന്‍, അനു സിതാര, പ്രിയ വാര്യര്‍, ധനേഷ് ആനന്ദ്, ഫൈസല്‍ റാസി അടക്കമുള്ളവര്‍ പിന്തുണയുമായി രംഗത്തുവരികയായിരുന്നു.
ആലപ്പാടുകാരുടെ ദുരിതം പങ്കുവച്ച് നിരവധി വീഡിയോകളും പോസ്റ്റുകളുമാണ് നവമാധ്യമങ്ങളില്‍ നിറയുന്നത്.