ഒന്ന് ഉമ്മവെക്കാൻ നോക്കിയതാ… പക്ഷെ ഇതൊരൊന്നൊന്നര ഉമ്മ വെക്കലായിപ്പോയി; ചിരിപടർത്തി സേവ് ദി തീയതി വീഡിയോ

0

കല്യാണ വീഡിയോ മാത്രമല്ല കല്യാണത്തിന് മുൻപുള്ള സേവ് ദി ഡേറ്റ് വിഡിയോയിലും പുതുമകൾ സൃഷ്ടിക്കാനുള്ള ഓട്ടപാച്ചിലിലാണ് സമൂഹം ഇപ്പോൾ അത്തരത്തിൽ ആളുകളിലൊന്നാകെ ചിരി പടർത്തിയ ഒരു സേവ് ദി ഡേറ്റ് വീഡിയോ ആണ് ഇപ്പോൾ സോഷ്യൽ മീഡിയയാകെ തരംഗമായിക്കൊണ്ടിരിക്കുന്നത്.

വിഡിയോ ഷൂട്ടിനിടെ ക്യാമറാമാന്റെ നിർദ്ദേശ പ്രകാരം വള്ളത്തിലിരുന്ന് ഉമ്മവെക്കവേ വള്ളം മറിഞ്ഞു ദമ്പതികൾ ഇരുവരും വെള്ളത്തിൽ വീഴുന്ന വിഡിയോയാണ് വൈറലായിക്കൊണ്ടിരിക്കുന്നത്. ടിജിൻ, ശിൽപ എന്നിവരുടെ സേവ് ദ് ഡേറ്റ് വിഡിയോ ഷൂട്ടിനിടെയാണ് സംഭവം. പുഴയിൽ വഞ്ചിയിലിരുന്നായിരുന്നു ഷൂട്ട്. മഴപെയ്യുന്നതും കയ്യിൽ വാഴയില പിടിച്ച് യാത്ര ചെയ്യുന്നതുമാണ് സീൻ. പുഴയിൽ നിന്നു വെള്ളം തെറിപ്പിച്ചാണ് മഴ പെയ്യിക്കുന്നത്.

‘‘രണ്ടുപേരും റൊമാൻഡിക് ആയി ചിരിക്കണം. വെള്ളം വീഴുമ്പോൾ കിസ് ചെയ്യണം’’- ഇതിനിടയിൽ ക്യാമറാമാൻ നിർദേശം കൊടുക്കുന്നതു കേൾക്കാം. ചുംബിക്കാനുള്ള ശ്രമത്തിനിടെ വഞ്ചിയുടെ ഒരുഭാഗം മറിഞ്ഞ് രണ്ടുപേരും വെള്ളത്തിൽ വീണു. ആഴമില്ലാത്ത ഭാഗമായതുകൊണ്ട് ആപത്തൊന്നും സംഭവിച്ചില്ല. സേവ് ദ് ഡേറ്റ് ചിത്രീകരിച്ച വെഡ്ഡ് പ്ലാനേഴ്സാണു വീഡിയോ പോസ്റ്റ് ചെയ്തിരിക്കുന്നത്.