ജെസ്നയ്ക്കായി തിരച്ചിൽ ഊർജിതം

ജെസ്നയ്ക്കായി തിരച്ചിൽ ഊർജിതം
jesna_missing_new

കോട്ടയം:  മുണ്ടക്കയത്തു നിന്ന് കാണാതായ ജെസ്നക്കായി തിരച്ചില്‍ ഊർജിതമാക്കി.ജെസ്നയുടേതെന്ന് കരുതുന്ന സിസിടിവി ദൃശ്യങ്ങൾ കാണിച്ചു തെളിവുകൾ ശേഖരിക്കാനായി സംഘം മുണ്ടക്കയത്തെത്തി. ക്രൈംബ്രാഞ്ചിന്‍റെ  മുപ്പതംഗ സംഘമാണ് ഇപ്പോൾ കേസന്വേഷിക്കുന്നത്. ജസ്നയോട്  രൂപസാദൃശ്യമുള്ള പെൺകുട്ടി മുണ്ടക്കയം ബസ്സ്റ്റാൻഡിലൂടെ നടന്നുപോകുന്ന ദൃശ്യങ്ങൾ നേരത്തെ അന്വേഷണസംഘത്തിനു ലഭിച്ചിരുന്നു. പെൺകുട്ടി നടന്നു പോകുന്നതിനൊപ്പം ഒരു യുവാവും മറ്റൊരു സ്ത്രീയും സംശയാസ്പദമായി ഇതുവഴി കടന്നു പോകുന്നതായും  
ദൃശ്യങ്ങളിലുണ്ട്.  ഈ ദൃശ്യങ്ങളുടെ വിശദാംശങ്ങൾ അന്വേഷിക്കാനാണ് അന്വേഷണസംഘം മുണ്ടക്കയത്തെത്തിയത്. ദൃശ്യങ്ങളിൽ കണ്ട സ്ത്രീയും യുവാവും ആരാണെന്നും ഒപ്പം ഇതു വഴി കടന്നു പോയ വാഹനവും തിരിച്ചറിഞ്ഞാൽ അന്വേഷണത്തിൽ കാര്യമായ പുരോഗതിയുണ്ടാകുമെന്നാണു ക്രൈംബ്രാഞ്ച് സംഘത്തിന്‍റെ വിലയിരുത്തൽ. വാഹനത്തിന്‍റെ നമ്പർ വ്യക്തമല്ലാത്തതുകൊണ്ട്  വാഹനം തിരിച്ചറിയാൻ പരിസരവാസികൾക്ക് കഴിഞ്ഞിട്ടില്ല. നേരത്തെ ലോക്കൽ പോലീസ് അന്വേഷിച്ച ജെസ്ന തിരോധാനം ക്രൈംബ്രാഞ്ച് ഏറ്റെടുത്തിട്ട് ഒരു മാസം കഴിഞ്ഞു. മാർച്ച് 22നാണ് ജെസ്നയെ കാണാതാകുന്നത്.

Read more

ക്രെഡിറ്റിൽ സ്ത്രീ-പുരുഷ വിവേചനം; ഐ.എഫ്.എഫ്.കെ ഓപ്പൺ ഫോറത്തിൽ വിമർശനം

ക്രെഡിറ്റിൽ സ്ത്രീ-പുരുഷ വിവേചനം; ഐ.എഫ്.എഫ്.കെ ഓപ്പൺ ഫോറത്തിൽ വിമർശനം

തിരുവനന്തപുരം: ഐ.എഫ്‌.എഫ്‌.കെയുടെ ഭാഗമായി ഞായറാഴ്ച നടന്ന ഇന്ത്യൻ സിനിമയിലെ പുരുഷാധിപത്യം: അധികാരം, ലിംഗം, രാഷ്ട്രീയം എന്ന ഓപ്പൺ ഫോറം, സി

സിനിമ സ്വാതന്ത്ര്യത്തിലേക്കുള്ള വാതിലുകൾ ചർച്ചചെയ്ത് ആദ്യ ഓപ്പൺ ഫോറം

സിനിമ സ്വാതന്ത്ര്യത്തിലേക്കുള്ള വാതിലുകൾ ചർച്ചചെയ്ത് ആദ്യ ഓപ്പൺ ഫോറം

ചർച്ചചെയ്ത് ുവനന്തപുരം: അന്താരാഷ്ട്ര ചലച്ചിത്രമേളയുടെ 30-ാം പതിപ്പിലെ ആദ്യ ഓപ്പൺ ഫോറം, സിനിമാപ്രവർത്തകരും വിമർശകരും പ്രേക്ഷകരും തമ്മിൽ വിമർശനാത്മക സം