അയിഷ സുൽത്താനയ്ക്ക് പിന്തുണ; ലക്ഷദ്വീപ് ബിജെപിയിൽ കൂട്ടരാജി

0

രാജ്യദ്രോഹക്കുറ്റം ചുമത്തപ്പെട്ട് ലക്ഷദ്വീപ് സ്വദേശിയും സംവിധായികയുമായ ആയിഷ സുൽത്താനയ്ക്ക് പിന്തുണ അറിയിച്ച് ലക്ഷദ്വീപ് ബിജെപിയിൽ കൂട്ടരാജി. മുതിർന്ന നേതാക്കളടക്കം 12 പ്രവർത്തകരാണ് രാജിവച്ചത്. ലക്ഷദ്വീപ് എംപി മുഹമ്മദ് ഫൈസലും ആയിഷയ്ക്ക് പിന്തുണ അറിയിച്ചിരുന്നു. ദ്വീപിലെ ബിജെപി സംസ്ഥാന സെക്രട്ടറി അബ്ദുൾ ഹമീദും രാജിവച്ചവരിലുണ്ട്.

ബിജെപി ലക്ഷദ്വീപ് പ്രസിഡന്റ് അബ്ദുൾ ഖാദർ ഹാജിയുടെ പരാതിയുടെ അടിസ്ഥാനത്തിലാണ് ആയിഷ സുൽത്താനയ്ക്കെതിരെ കവരത്തി പൊലീസ് രാജ്യദ്രോഹക്കുറ്റം ചുമത്തി കേസെടുത്തത്. ലക്ഷദ്വീപ് വിഷയത്തിൽ ചാനൽ ചർച്ചയ്ക്കിടെ ദ്വീപ് അഡ്മിനിസ്ട്രേറ്റർ പ്രഫുൽ പട്ടേലിനെതിരെ ബയോ വെപ്പൺ’ എന്ന പദം പ്രയോഗിച്ചതിനാണ് പൊലീസ് എഫ്ഐആർ രജിസ്റ്റർ ചെയ്തത്. ഈ മാസം 20ന് ചോദ്യം ചെയ്യലിന് ഹാജരാകാൻ ആവശ്യപ്പെട്ടിട്ടുണ്ട്.