ഒരു മകനേയും,സഹോദരനെയും ആവശ്യമുണ്ട്; ഇങ്ങനെ ഒരു പരസ്യം കണ്ടിട്ടുണ്ടോ?

0

സോഷ്യല്‍ മീഡിയയില്‍ പല തരത്തില്‍ ഉള്ള പരസ്യങ്ങള്‍ കണ്ടിട്ടുണ്ട്.പക്ഷെ ഇത്ര വ്യത്യസ്തമായൊരു പരസ്യം ഇതാദ്യം ആയാകും.പത്ര പരസ്യങ്ങളുടെ ചരിത്രത്തില്‍ തന്നെ ഇങ്ങനെ ഒരു പരസ്യം വ്യത്യസ്തമാണ്. സംഭവം ഇങ്ങനെ;

സ്വന്തമായി ബന്ധുക്കളാരുമില്ലാത്ത ഒരു ഡോക്്ടറാണ് പരസ്യം നല്‍കിയിരിക്കുന്നത്. ഉറുദു പത്രത്തിലാണ് പേരു വെളിപ്പെടുത്താത്ത ഡോക്ടര്‍ തന്റെ ആവശ്യം വെളിപ്പെടുത്തിയത്. താനേയുള്ള ജീവിതം മടുത്തു. അവിവാഹിതനും, ബന്ധുക്കളോ സുഹൃത്തുക്കളോ ഇല്ലാത്ത താന്‍ ഭാവിയെ കരുതിയാണ് ഈ തീരുമാനം എടുക്കുന്നത്. അതിനാല്‍ എനിക്ക് ഒരു സഹോദരനേയും മകനേയും വേണം എന്ന് ഡോക്ടറ പറയുന്നു.

പക്ഷേ പെട്ടെന്ന് അങ്ങ് ഓടി ചെന്ന് സഹോദരനും മകനുമാകാന്‍ പറ്റില്ല ഡോക്ടര്‍ക്ക് കുറച്ച് നിബന്ധനകളൊക്കെയുണ്ട്. സഹോദരനാകാന്‍ 35നും 45 നും ഇടയില്‍ പ്രായമുളള മുസ്ലീം യുവാക്കളെയാണ് ആവശ്യം. ഡോക്ടര്‍, വക്കീല്‍, ഗവേഷകന്‍, കവി, കലാകാരന്‍ എന്നിവര്‍ക്കാണ് മുന്‍ഗണന. നന്നായി തുറന്നു സംസാരിക്കാന്‍ പറ്റുന്നതും, കെയര്‍ ചെയ്യുന്നതും, ഉറുദു നന്നായി അറിയാവുന്ന ആളുമാണെങ്കില്‍ സഹോദരനാകാന്‍ ചെല്ലാം.

മകനാകാനും വേണം യോഗ്യതകള്‍. അവിവാഹിതനും 25-35 വയസ്സിനുള്ളില്‍ പ്രായമുള്ള ആളുമായിരിക്കണം. മുസ്ലീം സംസ്‌കാരവും ജീവിതരീതിയും പിന്തുടരുന്നവനുമായിരിക്കണം. ബോളിവുഡും ഹോളിവുഡുമായൊക്കെ ഏതെങ്കിലും വിധത്തിലുള്ള സമ്പര്‍ക്കമുണ്ടെങ്കില്‍ ആ പരിസരത്തോട്ടെ ചെല്ലേണ്ട. അച്ഛന്‍ ഇല്ലാത്തതും അച്ഛന്‍ വേണമെന്ന് ആഗ്രഹിക്കുന്നവര്‍ക്ക് സമീപിക്കാം.എന്തുകൊണ്ട് പരസ്യത്തോട് പ്രതികരിച്ചു, പ്രതീക്ഷകള്‍, ബന്ധം എങ്ങനെ രൂപപ്പെടുത്തും?, എന്നിവയെയും സ്വന്തം ജീവിതത്തെക്കുറിച്ചും ഒരു കുറിപ്പ് എഴുതി മെയില്‍ ചെയ്യുകയും വേണം.പരസ്യത്തില്‍ പക്ഷെ ഇത് ഇട്ട ആളുടെ കൂടുതല്‍ വിവരങ്ങള്‍ വെളിപെടുത്തിയിട്ടില്ല .

LEAVE A REPLY

This site uses Akismet to reduce spam. Learn how your comment data is processed.