ഇനി വിമാനത്തില്‍ സെല്ഫിക്ക് വിലക്ക്

0

വിമാനത്തില്‍ ഇനി സെല്ഫിക്ക് നിരോധനം.സുരക്ഷാകാരണങ്ങള്‍ മുന്‍നിര്‍ത്തിയാണ് ഇത്തരത്തില്‍ ഒരു തീരുമാനം.യാത്രക്കാരും ക്രൂ അംഗങ്ങളും ചിത്രങ്ങളെടുക്കുന്നതിനെക്കുറിച്ച് വ്യോമയാന വകുപ്പിന് നിരവധി പരാതികള്‍ ലഭിച്ചിരുന്നു.

ക്രൂ അംഗങ്ങള്‍ കോക്പിറ്റില്‍വച്ചുപോലും സെല്‍ഫി എടുക്കുന്ന സാഹചര്യംവന്നതോടെയാണ് വ്യോമയാന വകുപ്പ് ഇപ്പോള്‍ സര്‍ക്കുലര്‍ പുറത്തിറക്കിയിരിക്കുന്നത്.സര്‍ക്കുലര്‍ പ്രകാരം യാത്രക്കാര്‍ക്ക് വിമാനത്തിനുള്ളിലോ പുറത്തോ ചിത്രങ്ങളെടുക്കാന്‍ സാധിക്കില്ല. ക്രൂ അംഗങ്ങള്‍ക്കും വിമാനത്തിന്റെ ഒരു ഭാഗത്തുവച്ചും ചിത്രമെടുപ്പ് അനുവദനീയമല്ല.ഓഗസ്റ്റ് 29ന് വ്യോമയാന വകുപ്പ് ഇറക്കിയ വിജ്ഞാപനത്തില്‍ വിമാനത്തില്‍വച്ച് ചിത്രങ്ങളെടുക്കുന്നത് പ്രശ്‌നങ്ങള്‍ സൃഷ്ടിക്കുമെന്ന് വ്യക്തമാക്കിയിരുന്നു.