ഈ സെല്‍ഫികള്‍ ആണ് ഇവരുടെ എല്ലാം അവസാനചിത്രങ്ങള്‍; മരണത്തിനു മിനിറ്റുകളോ സെക്കന്റുകളോ മുന്‍പ് എടുത്ത ചില സെല്‍ഫികള്‍

0

സെല്‍ഫി ഭ്രമം മൂത്തു തലയ്ക്കു മുകളില്‍ നില്‍ക്കുന്ന കാലം ആണിത് .സെല്‍ഫി മരണങ്ങള്‍ എന്ന് വരെ മരണങ്ങളെ വിശേഷിപ്പിക്കാന്‍ തുടങ്ങിയിരിക്കുന്നു . അപകടകരമായ സെല്‍ഫികള്‍ പകര്‍ത്താന്‍ പോയി മരണം ചോദിച്ചു വാങ്ങിയവരും ഏറെ .എന്നാല്‍ പറഞ്ഞു വരുന്നത് മറ്റൊരു കഥയാണ്‌ .വളരെ പ്രത്യേകതയുള്ള ചില സെല്‍ഫികള്‍ ആണ് കൊടുത്തിരിക്കുന്ന ചിത്രങ്ങളില്‍ എല്ലാം .കാരണം ഈ ചിത്രങ്ങള്‍ എല്ലാം മരിച്ചു പോയവരുടെ ആണ് .ഈ സെല്‍ഫികള്‍ ആണ് അവര്‍ അവസാനമായി എടുത്തതും .ഈ ചിത്രങ്ങള്‍ ക്ലിക്ക് ചെയ്തതിനു ശേഷം പിന്നീടൊരു ചിത്രമെടുക്കാന്‍ ഇവര്‍ ജീവിച്ചിരുന്നിട്ടില്ല. മരണത്തിനു മിനിറ്റുകളോ സെക്കന്റുകളോ മുന്‍പ്  എടുത്ത ചില  സെല്‍ഫികള്‍ എന്ന് പറയാം .

 298 പേരുടെ മരണത്തിനു ഇടയാക്കിയ മലേഷ്യന്‍ വിമാനം MH17 ലെ യാത്രക്കാര്‍ ആയിരുന്ന ഗാരി സ്ലോക് തന്റെ മാതാവുമൊത്ത് എടുത്ത ചിത്രം ആണിത് .ഇവര്‍ സഞ്ചരിച്ചിരുന്ന വിമാനം ഉക്രൈനു സമീപം മിസൈല്‍ ആക്രമണത്തില്‍ തകര്‍ന്നിരുന്നു .

MH17 victimsറെയില്‍വേ പാലത്തിനു മുകളില്‍ കയറി സെല്‍ഫി എടുത്തു മരണപെട്ട സെനിയ എന്ന 17 കാരിയുടെ അവസാന ചിത്രം ആണിത് .1500 വോള്‍ട്ട് വൈദ്യുത കമ്പിയില്‍ അബദ്ധവശാല്‍ പിടിച്ചു സെനിയ മരണപെട്ടു .

Xenia Ignatyeva new main

ജെന്നി റിവേര എന്ന പ്രശസ്തനായ പാട്ടുകാരന്‍ കൂട്ടുകാരുമൊത്ത് ഈ ചിത്രമെടുത്തു മണിക്കൂറുകള്‍ക്കകം വിമാനാപകടത്തില്‍ പോലിഞ്ഞുപോകുകയായിരുന്നു.

Jenni Rivera and friends on tragic flight

കൊളെട്ടോ മാരിനോ എന്ന ഈ ഇരുപത്താറുകാരിയുടെ അവസാനസെല്‍ഫി ആയിരുന്നു ഇത് .സുഹൃത്ത് ഓടിച്ച കാര്‍ അപകടത്തില്‍പെടുകയും മാരിനോ മരണത്തിനു കീഴടങ്ങുകയും ചെയ്തു .Collette Moreno and Ashley Theobald

ലാറ്റിന്‍ റാപ്പര്‍ ജാടിയല്‍ എന്ന ന്യൂയോര്‍ക്ക്‌ സ്വദേശി മരിക്കുന്നതിനു നിമിഷങ്ങള്‍ക്ക് മുന്പ് പകര്‍ത്തിയ സെല്‍ഫി ആണിത് .ഹെല്‍മെറ്റ്‌ ധരിച്ചു സൈക്ലിംഗിനു പോയ ഇദ്ദേഹം ഒരു വാഹനാപകടത്തില്‍ മരണമടഞ്ഞു .

ഇതില്‍ എല്ലാം സെല്ഫി എടുക്കുന്നത് കൊണ്ട് ഉണ്ടായ മരണങ്ങള്‍ അല്ല. ഒരു ഓര്‍മ്മപെടുത്തല്‍ പോലെ ഒരുപക്ഷെ  മരണപെട്ടവര്‍ പ്രിയപെട്ടവര്‍ക്കായി എടുത്ത അവസാനചിത്രങ്ങള്‍ ആകാം ഇതെല്ലം .എങ്കിലും ഈ ചിത്രങ്ങള്‍ക്ക് എല്ലാം എന്തോ നൊമ്പരപെടുത്തുന്ന ഒരു പ്രത്യേകത ഉണ്ട് എന്ന് പറയാതെ വയ്യ .