ഐഎസ്ആര്‍ഒ ചരിത്രം കുറിച്ച നിമിഷത്തിന്റെ സെല്‍ഫി വീഡിയോ ഇന്റര്‍നെറ്റില്‍ വൈറല്‍ ; വീഡിയോ കാണാം

0

ഇന്ത്യയുടെ യശസ്സ് വാനോളം ഉയര്‍ത്തിയ ഒറ്റ വിക്ഷേപണത്തില്‍ 104 ഉപഗ്രഹങ്ങളെ ഭ്രമണപഥത്തില്‍ എത്തിച്ച് ഐഎസ്ആര്‍ഒ ചരിത്രം കുറിച്ച നിമിഷത്തിന്റെ സെല്‍ഫി വീഡിയോ ഇന്റര്‍നെറ്റില്‍ തരംഗമാകുന്നു .പിഎസ്എല്‍ വി സി 37 റോക്കറ്റില്‍ ഘടിപ്പിച്ച മികച്ച ക്യാമറകളാണ് ഈ സെല്‍ഫി വീഡിയോ പകര്‍ത്തിയത്.

ആന്ധ്രയിലെ ശ്രീഹരികോട്ടയില്‍ നിന്നും 320 ടണ്‍ ഭാരമുള്ള പിഎസ്എല്‍വി സി 37 റോക്കറ്റ് നാലു ഘട്ടങ്ങളായാണു 104 ഉപഗ്രഹങ്ങളുടെയും വിക്ഷേപണം പൂര്‍ത്തിയാക്കിയത്. ആദ്യത്തെ 18 മിനിറ്റില്‍ മൂന്ന് ഇന്ത്യന്‍ ഉപഗ്രഹങ്ങളും ഭ്രമണപഥത്തില്‍ എത്തി. അടുത്ത 600 സെക്കന്റില്‍ 101 ഉപഗ്രഹങ്ങളും ജോഡികളായി വിക്ഷേപിക്കപ്പെട്ടു. ഒന്നിനു പുറകേ മറ്റൊന്ന് എന്ന കണക്കില്‍ 104 ഉപഗ്രഹങ്ങള്‍ പേടകത്തില്‍ നിന്നു വേര്‍പെടുന്ന കാഴ്ച ലോകം അത്ഭുതത്തോടെ ആണ് കണ്ടത് .വീഡിയോ കാണാം .