സെല്ലിംഗ് ഡ്രീംസ്‌: മലയാളി കൂട്ടായ്മയില്‍ ഒരു കിടിലന്‍ അന്താരാഷ്ട്ര മ്യുസിക് വീഡിയോ

0

മലയാളി കൂട്ടായ്മയില്‍ ഉക്രൈന്‍ ബോക്സിംഗ് താരം തോമസ് പോപ്പോവിന്‍റെ ജീവിതത്തിലെ ഒരു ചെറിയ അനുഭവമാണ് സെല്ലിങ് ഡ്രീംസ് എന്ന മ്യൂസിക്‌ വീഡിയോവിലൂടെ പറയുന്നത്. തോമസ് തന്നെയാണ് സെല്ലിങ് ഡ്രീം എന്ന മ്യൂസിക് വീഡിയോയിലെ നായകനും.

ഉക്രൈനിലെ നാഷണൽ ബോക്സിങ് ചാംപ്യൻസിലെ ആദ്യ മൂന്ന് സ്ഥാനത്തു നിൽക്കുന്ന ബോക്സറാണ് തോമസ് പോപ്പോവ്; ഏതൊരു സ്പോർട്സ്മാൻറെയും സ്വപ്നമാണ് തന്‍റെ രാജ്യത്തെ റെപ്രസെന്‍റ് ചെയ്യുക എന്നത്. നാഷണൽ ബോക്സിങ് ഫൈനലിൽ ഒന്നാം സ്ഥാനത്തിനര്‍ഹനായിരുന്നിട്ടും മൂന്നാം  സ്ഥാനത്തേക്ക് മാർക്കടിസ്ഥാനത്തിൽ പിന്തള്ളപ്പെട്ടു.. അയാളുടെ ചിരകാല സ്വപ്നം തകർന്ന ദിവസമായിരുന്നു. പക്ഷെ തന്‍റെ സ്വപ്നം മറ്റൊരു രീതിയിൽ പൂവണിഞ്ഞ ഒരു ദിവസവും കൂടി ആയിരുന്നു അന്ന്…. അന്ന് നടന്ന ഫൈനൽ കാണാൻ എത്തിയ ഒരു ഹംഗേറിയൻ കോച്ച് ഇ അട്ടിമറിയെ ചോദ്യം ചെയ്യുകയും അയാൾ തോമസിനെ തന്‍റെ രാജ്യമായ ഹംഗറിയെ റെപ്രെസെന്‍റ് ചെയ്യാൻ ആവശ്യപ്പെടുകയും ചെയ്തു. ഇന്നയാൾ അഞ്ച് മത്സരങ്ങളിലെ മിച്ചമുള്ള രണ്ടു മത്സരം  കൂടി വിജയത്തോടെ പൂർത്തിയാക്കിയാൽ അടുത്ത ഒളിംപിസിൽ ഹംഗറിയുടെ  പതാകയാണിഞ്ഞു  ഇറങ്ങുന്നത് സ്വന്തം രാജ്യത്തുനിന്ന് പുറത്താക്കപ്പെട്ട ഉക്രയിൻ കാരനായ തോമസായിരിക്കും!

റബ്ബിന് രഞ്ജിയും, എബി തോമസുമാണ് സെല്ലിങ് ഡ്രീംസ് എന്ന മ്യൂസിക് ആൽബം പ്രൊഡ്യൂസ് ചെയ്തിരിക്കുന്നത്, പൂർണമായും ഉക്രൈനിലും അമേരിക്കയിലും ഷൂട്ട് ചെയ്തിരിക്കുന്നു, വെറുമൊരു മ്യൂസിക് വീഡിയോ എന്നതിലുപരി സൗണ്ട് ഡിസൈനിങ് വളരെ പ്രദാനം നൽകിയിരിക്കുന്നു, അരുൺ മോഹൻ ആണ് ഡയറക്ഷൻ സിനിമാട്ടോഗ്രാഫ് എഡിറ്റിംഗ് നിർവഹിച്ചിരിക്കുന്നത്, സൗണ്ട് ഡിസൈൻ അരുൺ പി.എ ചെയ്തിരിക്കുന്നു.. സിംഗപ്പൂര്‍ കൈരളിഫിലിം ഫോറത്തിന്റെപിന്തുണയോടെ പൂര്‍ത്തിയാക്കിയ സെല്ലിംഗ് ഡ്രീംസ്‌ -ല്‍ നൈജീരിയയിൽ നിന്നുള്ള ഗബ്രീൽ അനമാന്, കെയ്ത്തി, ഇറോക് എന്നിവർ പാടിയിരിക്കുന്നു, സംഗീതം  FIFTY VINC x ഡിഡ്ക്കർ. അഡിഷണല്‍ പ്രോഗ്രാമിംഗ്-അനുജ് ചന്ദ്രശേഘരന്‍.

Selling Dreams is a Music Video Directed by Armo (Arun Mohan)
Produced : Aby John & Rabin Ranji
Banner : Ranji Brothers & Carnival Cinemas (Singapore)
Supported by : Singapore Kairalee Forum

Cinematography/Editing : ARMO (Arun Mohan)
Sound Design : Arun P.A
Final Mix – Lvis John (Contrabass Studios, Chennai)
Singers : Gabriel Anaman – Kathy – Jacerock
Additional Programing : Anuj Chandrasekharan

Vocal Studios :
Metro 37 Studio (Michigan, USA)
Vlad Music Studio (Mukachevo, Ukraine)

Cast : Thomas Poppov , Timofii Biletskyi , Erick Sachko ,
Camela Cergola, Sebastian Hubeny , Nyasha Gomo
Additional Programming – Anuj Chandrasekharan