
അഹമ്മദാബാദ്:ബി.ജെ.പി നേതാവും ഗുജറാത്ത് മുൻ എം.എൽ.എയുമായ ജയന്തിലാല്‍ ഭാനുശാലിയെ ഓടിക്കൊണ്ടിരുന്ന ട്രെയിനില്‍ വെടിയേറ്റു മരിച്ച നിലയിൽ ഇന്നലെ രാത്രി കണ്ടെത്തി. അദ്ദേഹത്തിന്‍റെ തലയിലും കണ്ണിലുമാണ് വെടിയേറ്റത്. സായിജി നഗ്‌രി എക്‌സ്പ്രസില്‍, ഭുജില്‍ നിന്ന് അഹമ്മദാബാദിലേക്ക് പോകുമ്പോഴായിരുന്നു സംഭവം. കട്ടാരിയ-സുര്‍ബാരി സ്‌റ്റേഷനുകള്‍ക്ക് മധ്യേവെച്ചാണ് ഭാനുശാലിക്ക് നേരെ അക്രമികള്‍ നിറയൊഴിച്ചത് എന്ന് സംശയിക്കുന്നു. . റെയില്‍വേ അധികാരികള്‍ മാലിയ സ്‌റ്റേഷനില്‍ ട്രെയിന്‍ നിര്‍ത്തി പോലീസില്‍ വിവരം അറിയിച്ചു. സംഭവത്തിൽ പോലീസ് അന്വേഷണം ആരംഭിച്ചു.