ലോകത്തെ ഏറ്റവും അപകടകാരികളായ ഗോത്രവര്‍ഗ്ഗക്കാരുമായി ബന്ധപ്പെടാന്‍ സെന്റിനളീസ് ദ്വീപിലെത്തിയ സഞ്ചാരിയെ ദ്വീപ്‌ നിവാസികള്‍ കൊന്നു കുഴിച്ചു മൂടി

0

ക്രൂരമായ ആക്രമണം തന്നെ പ്രതിരോധമാക്കി പുറംലോകത്ത് നിന്നും അകന്ന് ഒറ്റപ്പെട്ട് ജീവിക്കുന്ന 
സെന്റിനളീസ് ദ്വീപിലെത്തിയ 
യുഎസ് പൗരന്‍ ജോണ്‍ അലന്‍ ചാവുവിനെ ദ്വീപ്‌ നിവാസികള്‍ കൊലപ്പെടുത്തിയതായി വിവരം. 

ജോണിനെ ദ്വീപിലെത്തിച്ച ഏഴു മത്സ്യബന്ധനത്തൊഴിലാളികളെ പോലീസ് അറസ്റ്റും ചെയ്തു. നവംബര്‍ 16-നു ദ്വീപിലെത്തിയ ജോണിനെ ഗോത്രവര്‍ഗക്കാര്‍ അമ്പും വില്ലും കൊണ്ട് ആക്രമിക്കുകയായിരുന്നു. ജോണിനെ കടല്‍ത്തീരത്തേക്കു വലിച്ചിഴച്ചു കൊണ്ടുവന്നുവെന്നും പിന്നീടു പകുതി ശരീരം മണലില്‍ പൂഴ്ത്തിയ നിലയില്‍ കണ്ടുവെന്നും അവര്‍ മൊഴിനല്‍കി.

14 ന് ഇവര്‍ ദ്വീപില്‍ എത്തിയെങ്കിലും പവിഴപ്പുറ്റു മൂലം തീരത്തേക്ക് ബോട്ട് അടുപ്പിക്കാനായില്ല. പീറ്റേന്ന് ചാവു ഒരു ചെറുവള്ളത്തില്‍ ദ്വീപിലേക്ക് പോകുകയായിരുന്നു. ദ്വീപ് നിവാസികളുടെ അമ്പെയ്ത്തിനെ വക വെയ്ക്കാതെ ചാവു യാത്ര തുടര്‍ന്നു. വെള്ളിയാഴ്ച അമ്പു കൊണ്ടുള്ള മുറിവേറ്റ നിലയില്‍ തിരിച്ചെത്തിയ ചാവു മുറിവില്‍ മരുന്നു വെയ്ക്കുകയും ദ്വീപ് നിവാസികളെ കണ്ടെത്തിയത് ഡയറിയില്‍ കുറിക്കുകയും ചെയ്തശേഷം രാത്രി ദ്വീപിലേക്ക് തിരിച്ചുപോയി. 
അതിന് ശേഷം അയാളെ ആരും കണ്ടിട്ടില്ല. പിറ്റേന്നായിരുന്നു ചാവുവിനോട് രൂപ സാദൃശ്യമുള്ളയാളെ മണലില്‍ പാതി കുഴിച്ചിട്ട നിലയില്‍ കണ്ടെത്തിയത്്. സംഭവത്തില്‍ ചാവുവിനെ കോസ്റ്റുഗാര്‍ഡിന്റെയും നേവിയുടേയും കണ്ണു വെട്ടിച്ച് ദ്വീപില്‍ എത്തിച്ച ഏഴു മത്സ്യത്തൊഴിലാളികളെയും അറസ്റ്റ് ചെയ്തിട്ടുണ്ട്.

നേരത്തെ അഞ്ചു തവണ ജോണ്‍ ആന്‍ഡമാനിലെത്തിയിട്ടുണ്ട്. സെന്റിനലീസ് ഗോത്രക്കാരെ നേരിട്ടുകാണാന്‍ അദ്ദേഹം പലതവണ ശ്രമിച്ചിരുന്നു. നവംബര്‍ 14-ന് സെന്റിനല്‍ ദ്വീപിലെത്താന്‍ ജോണ്‍ ശ്രമിച്ചെങ്കിലും നടന്നില്ല. രണ്ടു ദിവസത്തിനു ശേഷം മത്സ്യബന്ധനത്തൊഴിലാളികളുടെ സഹായത്തോടെയാണു തീരത്തെത്തിയത്. ഗോത്രവര്‍ഗക്കാര്‍ എയ്ത അമ്പുകള്‍ കൊണ്ട ശേഷവും ചെറുവള്ളത്തില്‍ ജോണ്‍ യാത്ര തുടര്‍ന്നു.
അവസാനം അമ്പുകളേറ്റ് വീഴുകയായിരുന്നു. ണിന്റെ മൃതദേഹം കണ്ടെത്താന്‍ പോര്‍ട്ട് ബ്ലെയറില്‍നിന്നു ഹെലികോപ്റ്റില്‍ തെരച്ചില്‍ നടത്തിയെങ്കിലും ഫലമുണ്ടായില്ല.

ബംഗാള്‍ ഉള്‍ക്കടലിലെ പട്രോളിങ് സംവിധാനം ഏറ്റവും ശക്തമായ മേഖലകളില്‍ ഒന്നാണ് ഇത്. മല്‍സ്യബന്ധനത്തിനു പോകുന്നു എന്ന് തോന്നിപ്പിക്കുന്ന രീതിയില്‍ ആയിരുന്നു സംഘത്തിന്റെ യാത്ര. ആന്‍ഡമാന്‍ നിക്കോബാര്‍ തലസ്ഥാനമായ പോര്‍ട്ട് ബ്ലയറില്‍നിന്ന് 50 കിലോമീറ്റര്‍ അകലെയാണ് ഉത്തര സെന്റിനല്‍ ദ്വീപ്. പുറംലോകവുമായി ബന്ധമില്ലാതെ കഴിയുന്ന 40 സെന്റിനലി ഗോത്രവംശജര്‍ ഇവിടെയുണ്ടെന്ന് 2011ലെ സെന്‍സസ് കണക്ക് പറയുന്നു. ഏഷ്യയിലെ തന്നെ ഏറ്റവും അപകടകാരികളായ വിഭാഗമായിട്ടാണ് ഇവര്‍ കരുതപ്പെടുന്നത്.