ഒരു അദ്ധ്യാപക ദിനം കൂടി പിന്നിടുമ്പോൾ …

0

ഭാരതത്തിൻ്റെ മഹിതമായ സംസ്കാരത്തിൻ്റെ മഹത്തരമായ പ്രതിഫലനമാണ് അക്ഷരവും അറിവും നല്കിയ ഗുരുക്കന്മാരെ ആദരിക്കുക എന്നുള്ളത്. ഗുരു ദേവോ ഭവ: എന്ന ആപ്തവാക്യം നാം എന്നേ ഉയർത്തിപ്പിടിച്ചതാണ്. മാതാവിനും പിതാവിനും തുല്യം ഗുരുക്കന്മാരെ ആദരിച്ചിരുന്ന നമ്മുടെ സംസ്കാരം ലോകത്തിന് തന്നെ മാതൃകയാണ്.

അപ്പോൾ നമ്മുടെ പ്രിയ അദ്ധ്യാപകർ ഗൗരവമായി ചില കാര്യങ്ങൾ പരിഗണിക്കേണ്ടതുണ്ട്. വർത്തമാനകാലം അദ്ധ്യാപകരെ സംബന്ധിച്ചിടത്തോളം നല്ല വാർത്തകളുടെ കാലമല്ല’
പോക്സോ കേസുകളിൽ പിടിക്കപ്പെടുന്ന പ്രതികളിൽ ഒരു വലിയ വിഭാഗം അദ്ധ്യാപകരാണെന്ന് അറിയുന്നത് ഖേദകരമാണ്.

രാഷ്ട്രീയ സംഘർഷ കേസുകളിലെ പ്രതികളിലും അദ്ധ്യാപകരുടെ എണ്ണം വളരെ കൂടുതലാണ്. അത് കൊണ്ട് തന്നെ ഈ അദ്ധ്യാപക ദിനം അദ്ധ്യാപകർക്ക് നല്കുന്ന സന്ദേശം ഓർമ്മപ്പെടുത്തലിൻ്റേതും ശ്രദ്ധയുടെതും തന്നെയാണ് ‘ അത്തരത്തിൽ ഉയരാൻ അദ്ധ്യാപക സമൂഹത്തിന് ഉയരാൻ കഴിയട്ടെ എന്ന് മാത്രം ആശംസിക്കുന്നു.