നടൻ രമേശ് വലിയശാല അന്തരിച്ചു

0

പ്രശസ്ത സീരിയൽ നടൻ രമേശ് വലിയശാല അന്തരിച്ചു. ശനിയാഴ്ച്ച പുലർച്ചയോടെ വീട്ടിലെ മുറിയിൽ തൂങ്ങി മരിച്ച നിലയിൽ കണ്ടെത്തുക ആയിരുന്നു. സാമ്പത്തിക പ്രശ്നങ്ങൾ ഉണ്ടായിരുന്നുവെന്നാണ് വിവരം. മൃതദേഹം മോർച്ചറിയിലേക്ക് മാറ്റി. രമേശിന് സിനിമാ-സീരീയൽ-നാടക രം​ഗത്തെ നിരവധി പ്രമുഖർ ആദരാഞ്ജലി അർപ്പിച്ചു.

തിരുവനന്തപുരം വലിയശാല സ്വദേശിയായ രമേശ് ഇരുപത്തിരണ്ട് വര്‍ഷമായി സീരിയല്‍ സിനിമാരംഗത്ത് സജീവമായിരുന്നു. നാടകരംഗത്ത് നിന്നാണ് രമേശ് വലിയശാല സീരിയല്‍ രംഗത്തേക്കെത്തിയത്.