സീരിയല്‍ നടൻ ശബരീനാഥ് അന്തരിച്ചു

0

തിരുവനന്തപുരം∙ സീരിയല്‍ നടൻ ശബരീനാഥ് (45) അന്തരിച്ചു. ഹൃദയാഘാതത്തെ തുടര്‍ന്ന് വ്യാഴാഴ്ച രാത്രിയായിരുന്നു അന്ത്യം. അരുവിക്കരയിലെ വീടിന് സമീപം ഷട്ടില്‍ കളിക്കുന്നതിനിടെ കുഴഞ്ഞു വീഴുകയായിരുന്നു. മൂക്കില്‍നിന്നും ചോര വാര്‍ന്ന ഇദ്ദേഹത്തെ ഉടന്‍തന്നെ ആശുപത്രിയിലെത്തി ച്ചെങ്കിലും വഴിമധ്യേ മരണം സംഭവിച്ചു.

നിരവധി ജനപ്രിയ സീരിയലുകളില്‍ ശ്രദ്ധേയ വേഷങ്ങള്‍ അവതരിപ്പിച്ച ശബരീനാഥ് 15 വര്‍ഷമായി സീരീയില്‍ രംഗത്ത് സജീവമാണ്. സ്വാമി അയ്യപ്പന്‍, സ്ത്രീപഥം, സാഗരം സാക്ഷി, പ്രണയിനി, നിലവിളക്ക്, പാടാത്ത പെങ്കിളി തുടങ്ങിയ സീരിയലുകളിൽ പ്രധാനവേഷങ്ങളിലെത്തി. സാഗരം സാക്ഷി എന്ന സീരിയലിന്റെ സഹനിർമാതാവ് ആയിരുന്നു. സീരിയല്‍ താരങ്ങളുടെ സംഘടന ആത്മയുടെ എക്സിക്യൂട്ടീവ് കമ്മിറ്റി അംഗവുമായിരുന്നു. പാടാത്ത പൈങ്കിളി എന്ന സീരിയലിലാണ് ഒടുവിലായി ശബരീനാഥ് അഭിനയിച്ചു വന്നിരുന്നത്.

അച്ഛന്‍: പരേതനായ ജി.രവീന്ദ്രന്‍നായര്‍, അമ്മ: പി.തങ്കമണി. ഭാര്യ: ശാന്തി (ചൊവ്വര കിംഗ് ശിവ ആയുര്‍വേദ സെന്റര്‍). മക്കള്‍ : ഭാഗ്യ.എസ്.നാഥ്, ഭൂമിക .എസ്. നാഥ്. ശബരീനാഥിന്റെ നിര്യാണത്തിൽ നിരവധി സിനിമാ, സീരിയൽ താരങ്ങൾ അനുശോചനം രേഖപ്പെടുത്തി.